മനാമ: ബഹ്റൈനിൽ നബിദിനം പ്രമാണിച്ച് ഈ മാസം 27ന് പൊതുഅവധി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സെപ്റ്റംബർ 27ന് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ലെന്ന് ഉത്തരവില്‍ പറയുന്നു.