ദുബായ്: കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബ സംഗമം ഖൽബാണ് സിറ്റി ദുബായിൽ അരങ്ങേറി. ദുബായ് അൽ നസർ ലെഷർലാന്റിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അജ്മാൻ രാജ കുടുംബാംഗം ഹിസ് എക്സലൻസി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഅൈമി പരിപാടി ഉദ്ഘാടനം ചെയ്തു.
മേജർ ഒമർ മുഹമ്മദ് സുബൈർ അൽ മർസൂഖി, സലാ അൽ അൻസാരി, മുഹമ്മദ് അൽ ബഹറൈനി, അബ്ദുള്ള അൽ ജഫാലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
കണ്ണൂർ ഷെരീഫും സംഘവും നയിച്ച ഗാനമേളയും, കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സിറ്റി ഫെസ്റ്റിന്റെ ഭാഗമായ് കണ്ണൂർ സിറ്റിയിൽ നിന്നുളള പലഹാരങ്ങളുടെ പാചക മത്സരവും, സ്ത്രീകൾക്കായ് മൈലാഞ്ചി ഇടൽ മത്സരവും പരിപാടിയുടെ ഭാഗമായ് സംഘടിപ്പിച്ചിരുന്നു.
ഇഖ്ബാൽ ടികെ, മുസ്തഫ ഫാസാ, ഹംസ ഫാസാ, റിയാസ് പൊൻമാനിച്ചി, നൗഷാദ് തമ്പുരാൻ കണ്ടി, ഹുമയൂൺ, നാസർ കർക്കാലി, നാസർ കസാനക്കോട്ട, ഷെമീർ, ഷെഫീഖ്, റുഷ്ദി, ഹർഷാദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. 4000ലധികം ആളുകളാണ് പരിപാടി വീക്ഷിക്കാൻ അൽനാസർ ലെഷർലാന്റിൽ എത്തിച്ചേർന്നത്. സാമൂഹിക പ്രവർത്തനങ്ങൾ മുൻനിർത്തി വിവിധ കൂട്ടായ്മകളെ ചടങ്ങിൽ ആദരിച്ചു.