Latest News

പരസ്യമായി നൃത്തം ചെയ്തു; ഇറാനിൽ കമിതാക്കൾക്ക് 10 വർഷം തടവ്

Published

on

പാരീസ്: മതകാര്യ പോലീസിന്റെ വിവാദങ്ങൾക്ക് പിന്നാലെ ഇറാനെ വീണ്ടും കുടുക്കി ദമ്പതിമാരുടെ അറസ്റ്റ്. ഇറാന്റെ തലസ്ഥാനമായ ടെഹ്രാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലത്തിന് മുന്നിൽ നിന്ന് നൃത്തം ചെയ്തതിന് അറസ്റ്റിലായ ദമ്പതിമാരെ 10 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഇറാനിയൻ കോടതിയാണ് ഇത്തരത്തിൽ 10 വർഷത്തിലധികം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത് എന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൊവ്വാഴ്ച പറഞ്ഞു.

20 വയസ് മാത്രമുള്ള അസ്തിയാസ് ഹഗിഗിയും അവരുടെ പ്രതിശ്രുത വരൻ അമീർ മുഹമ്മദ് അഹമ്മദിയുമാണ് ജയിലിലായത്. കഴിഞ്ഞ വർഷം നവംബർ മാസത്തിന്റെ തുടക്കമാണ് ടെഹ്രാനിലുള്ള ആസാദി ടവറിന് മുന്നിൽ പ്രണയാദ്രമായി ഇരുവരും നൃത്തച്ചുവടുകൾ വയ്ക്കുവന്ന ഈ വീഡിയോ പുറത്തുവന്നത്. പിന്നാലെ തന്നെ വൈറലായി മാറുകയുമായിരുന്നു.

ഇസ്ലാമിക നിയമം കർശനമായി പാലിക്കുന്ന ഇറാനിൽ നൃത്തം ചെയ്തിരുന്ന സമയത്ത് ഹഗിഗി തലയിൽ തട്ടം ധരിച്ചിരുന്നില്ല. അതിന് പുറമെ, രാജ്യത്ത് പരസ്യമായി നൃത്തം ചെയ്യുന്നതിന് വിലക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ടെഹ്രാനിലെ റെവലൂഷനറി കോടതി ഇരുവരേയും 10 വർഷവും ആറു മാസത്തേയും തടവുശിക്ഷയ്ക്കാണ് വിധിച്ചിരിക്കുന്നത്. 10 വർഷത്തെ ശിക്ഷാ വിധി വന്നതോടെ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്.

തടവിന് പുറമെ, ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും ഇറാന് പുറത്തേക്ക് പോകുന്നതിന് നിരോധനത്തിനം അടക്കമുണ്ട്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി (ഹ്‌റാന)യാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.

ഇരുവർക്കുമെതിരെ ഗുരുതരമായ കേസുകളാണ് ചുമത്തിയിരിക്കുന്നത്. സംസ്കാരത്തെ അപജയപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കൽ പരസ്യമായ വ്യഭിചാരം, ദേശീയ സുരക്ഷയെ ചോദ്യം ചെയ്യുന്ന നിലയിൽ ഒത്തുചേർന്നു എന്നീ കുറ്റങ്ങളാണ് ഇവരിൽ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version