Sports

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്ക്; ചെെനയിലെ അൽ നസറിന്റെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു

Published

on

റിയാദ്: സൗദി ക്ലബ് അൽ നസറിന്റെ ചൈനയിൽ നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു. ഇന്നും 28-ാം തീയതിയുമായിരുന്നു മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ പ്രസ്താവനയിലാണ് ഇക്കാര്യം അറിയച്ചത്.

ചൈനീസ് ഫുട്ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെയും ബഹുമാനിക്കുന്നതായി അൽ നസർ അറിയിച്ചു. സൗദിയും ചൈനയുമായി മികച്ച ബന്ധമാണുള്ളത്. നേരത്തെ തീരുമാനിച്ച പ്രകാരം പരിശീലനം പൂർത്തിയാക്കും. സൗഹൃദ മത്സരത്തിനായി പുതിയ തീയതികൾ പ്രഖ്യാപിക്കുമെന്നും അൽ നസർ വ്യക്തമാക്കി.

ചൈനയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്ന് റൊണാൾഡോയും വ്യക്തമാക്കി. തനിക്ക് ഇതൊരു വിഷമമുള്ള ദിവസമാണ്. ചില കാര്യങ്ങൾ നാം തീരുമാനിക്കുന്നത് പോലെ നടക്കില്ലെന്നും റൊണാൾഡോ പ്രതികരിച്ചു. മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് ആരാധകർക്ക് തിരികെ നൽകുവാനും സംഘാടകർ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version