Sports

എതിരാളികളെ നാണം കെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമും; വമ്പൻ ജയം നേടി സെമിയിലെത്തി അൽ നസർ

Published

on

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ടീമായ അൽ നസർ എഫ്സി (Al Nassr FC) കിങ് കപ്പ് ഓഫ് ചാമ്പ്യൻസിൽ സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ അൽ ഷബബിനെ (Al Shabab) തകർത്താണ് അൽ അലാമി എന്നറിയപ്പെടുന്ന അൽ നസർ സെമി യോഗ്യത നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുമായി തിളങ്ങിയ മത്സരത്തിൽ 5-2 നായിരുന്നു അൽ നസറിന്റെ വിജയം.

അൽ ഷബബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന കളിയുടെ തുടക്കം തന്നെ അവർക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. എന്നാൽ കിക്കെടുത്ത കറാസ്കോയ്ക്ക് ലക്ഷ്യം കാണാനാവാതെ പോയതോടെ അൽ നസറിന് ആശ്വാസം. പതിനേഴാം മിനിറ്റിൽ അൽ നസറിന്റെ ഗോളെത്തി‌. സീകോ ഫൊഫാനയാണ് ക്രിസ്റ്റ്യാനോയുടെയും സംഘത്തിന്റെയും ആദ്യ ഗോൾ നേടിയത്. അൽ നസർ 1-0 ന് മുന്നിൽ. ഏഴ് മിനിറ്റ് മാത്രമാണ് അൽ നസറിന് ഈ ഗോൾ ലീഡ് നിലനിർത്താനായത്.

കളിയുടെ ഇരുപത്തിനാലാം മിനിറ്റിൽ കാർലോസ് ജൂനിയറായിരുന്നു അൽ ഷബബിനായി ഗോൾ മടക്കിയത്‌. ഇരുപത്തിയെട്ടാം മിനിറ്റിൽ സെനഗൽ സൂപ്പർ താരം സാദിയോ മാനെ നേടിയ ഗോളിൽ അൽ നസർ വീണ്ടും ലീഡെടുത്തു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു അൽ അലാമിയുടെ മൂന്നാം ഗോൾ പിറന്നത്. ഇക്കുറി അബ്ദുൾ റഹ്മാൻ ഗരീബാണ് ടീമിനായി വല കുലുക്കിയത്.

എഴുപത്തിനാലാം മിനിറ്റിൽ ഫുട്ബോൾ ലോകം കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ പിറന്നു. അൽ ഷബബിന്റെ പ്രതിരോധത്തെ കീറിമുറിച്ച് ഒറ്റാവിയോ നൽകിയ പന്തിൽ നിന്നായിരുന്നു പോർച്ചുഗീസ് താരത്തിന്റെ ഗോൾ. കിങ് കപ്പ് ഓഫ് ചാമ്പ്യൻസിൽ റോണോ നേടുന്ന ആദ്യ ഗോൾ കൂടിയാണിത്. അൽ നസർ കളിയിൽ 4-1 ന് ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നപ്പോളായിരുന്നു ഇ‌ഞ്ചുറി ടൈമിൽ ഹട്ടനിലൂടെ അൽ ഷബബ് ഒരു ഗോൾ കൂടി തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിൽ മൊഹമ്മദ് മാരനിലൂടെ ഒരു ഗോൾ കൂടി അൽ ഷബബ് വലയിലെത്തിച്ച അൽ നസർ ഇതോടെ മത്സരം 5-2 ന് സ്വന്തമാക്കുകയായിരു‌ന്നു.

അതേ സമയം കഴിഞ്ഞ മാസാവസാനം മുതൽ മോശം ഫോമിലായിരുന്ന അൽ നസർ എഫ്സി ഇതിനിടെ മൂന്ന് മത്സരങ്ങൾ ജയമില്ലാതെ പിന്നിട്ടിരുന്നു. എന്നാൽ അൽ റിയാദിനെതിരെ നടന്ന അവസാന കളിയിൽ 4-1 ന് ജയിച്ച് ടീം ഫോമിലേക്കെത്തി‌‌. ഇപ്പോൾ അൽ ഷബബിനെതിരെയും മിന്നും ജയം നേടിയത് ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്‌. ഇനി ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് അൽ നസറിന് കളിയുള്ളത്. സൗദി പ്രോ ലീഗിൽ (Saudi Pro League) നടക്കുന്ന കളിയിൽ അൽ ഇത്തിഫാഖാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ടീമിന്റെയും എതിരാളികൾ.

നിലവിൽ 2023-24 സീസൺ സൗദി പ്രോ ലീഗിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ. 16 കളികളിൽ 12 ജയവും, രണ്ട് സമനിലകളുമടക്കം 37 പോയിന്റാണ് അവർക്കുള്ളത്.അൽ ഇതിഫാഖാവട്ടെ നിലവിൽ 24 പോയിന്റുമായി സൗദി പ്രോ ലീഗിൽ എട്ടാം സ്ഥാനത്തുള്ള ക്ലബ്ബാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version