അബുദാബി: അബുദാബിയിൽ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിൻ പൊട്ടി വീണ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം എടനാട് മീനാട് ഷിനാസ് മൻസിലിൽ സജീവ് അലിയാർ കുഞ്ഞ് ആണ് മരിച്ചത്. 42 വയസായിരുന്നു. സെവൻ ഡെയ്സ് മാൻപവർ സപ്ലെ കമ്പനിയിൽ ഡ്രൈവറായിരുന്നു മരിച്ച ഷിനാസ്.
അബുദാബിയിലെ ഒരു ദ്വീപിലാണ് അപകടം നടന്നത്. ദ്വീപിലെ ജോലിക്കിടെ ദേഹത്തേക്ക് ക്രെയിൻ പൊട്ടി വീണാണ് അപകടം സംഭവിച്ചത് എന്നാണ് റിപ്പോർട്ട്. പിതാവ്: അലിയാർ കുഞ്ഞു മുഹമ്മദ്, മാതാവ്: അമീദ, ഭാര്യ: ഷീബ സജീവ്. കബറടക്കം നാട്ടിൽ നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്.