Gulf

ദുബായിൽ അനധികൃത ഫാമുകൾക്ക് നിയന്ത്രണം; പുതിയ നിയമം പ്രഖ്യാപിച്ചു

Published

on

ദുബായ്: അനധികൃതമായി നടത്തുന്ന ഫാമുകൾ നിയന്ത്രിക്കുന്നതിനായി നിയമം പ്രഖ്യാപിച്ച് ദുബായ്. സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഉടമയ്ക്ക് ഫാമുകൾ നിര്‍മ്മിക്കാനോ വേലി കെട്ടാനോ പുതിയ നിയമപ്രകാരം അനുവാദമില്ല. നിയമം ലംഘിച്ചാല്‍ 1000 മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് പ്രഖ്യാപിച്ചത്. അതേസമയം നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്താക്കള്‍ ഉത്തരവിറങ്ങി മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമം പാലിക്കണം. ദുബായിലെ പൗരന്മാർക്ക് അനുവദിച്ച ഫാമുകള്‍ക്ക് പുതിയ വ്യവസ്തകള്‍ ബാധകമാണ്. ദുബായ് മുനിസിപ്പാലിറ്റിയുമായി ഏകോപിപ്പിച്ച്​ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്തൂമിന്‍റെ സംഭരണ, ധനകാര്യ മന്ത്രാലയത്തിനായിരിക്കും ഫാം കാര്യങ്ങളുടെ​ മേൽനോട്ടത്തിന്‍റെയും നിയന്ത്രണത്തിന്‍റെയും ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version