Gulf

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് മസ്കറ്റിൽ അപകടം; 18 പേർക്ക് പരിക്ക്

Published

on

മസ്കറ്റ്: മസ്കത്തിലെ മബേലയിൽ റസ്റ്ററന്റിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. അപകടത്തിൽ നാല് കെട്ടിടങ്ങൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ പരുക്ക് മാത്രമാണ് സാരമായുള്ളത്. അല്ലാത്തവരുടെ പരിക്ക് നിസ്സാരമാണ്.

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം ആണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അപകടത്തിന്റെ വിവരങ്ങളും ചിത്രങ്ങളും മാത്രമാണ് പുറത്തുവിട്ടത്. അതിനിടെ ബുറൈമി വിലായത്തിൽ വാഹനം ഒഴുക്കിൽപെട്ട് മൂന്ന് പേരെ കാണാതായി. കഴിഞ്ഞ ദിവസം മുതൽ ശക്തമായ മഴയാണ് ഒമാനിലെ പല ഭാഗത്തും പെയ്തത്. അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ബുറൈമി ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിന്റെ ചിത്രങ്ങളും വിവരങ്ങളും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം പുറത്തുവിട്ടു.

അതേസമയം, ‘ഊസാറ’ വിനോദ ടൂറിസംപദ്ധതി ദോഫാർ ഗവർണറേറ്റിലെ സലാലയിൽ തുറന്നു. റെയ്‌സൂത് ബീച്ചിൽ ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഒമാനി യൂത്ത് മാനേജ്‌മെന്റിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വിവിധ പ്രായത്തിലുള്ളവരെ ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വിനോദ-സാംസ്കാരിക പരിപാടികൾ, വിശ്രമത്തിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒമാനിന് അകത്തും പുറത്തുമുള്ള സന്ദർശകരെ ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

വിനോദം എന്നീ മേഖലകളിൽ കൂടുതൽ പദ്ധതികളും പരിപാടികളും കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഖരീഫ് സീസണിലും അല്ലാത്തപ്പോഴും സന്ദർശകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version