ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ വൈദ്യുത പദ്ധതിയായ ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്കിന്റെ ആറാം ഘട്ടത്തിന് കരാറായി. 550 കോടി ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. അഞ്ച് ലക്ഷം കുടുംബങ്ങളിലേക്ക് സൗരോര്‍ജം എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതിയുടെ ആറാംഘട്ടം.