ദുബായ്: പതിറ്റാണ്ടുകളുടെ സ്വരപാരമ്പര്യത്തിന് അനുസ്മരണം നടത്തി ദുബായ് സൗഹൃദ കൂട്ടായ്മ. ചുട്ടുപൊളളുന്ന മരുഭൂമിയേയും പ്രവാസ മനസ്സിനേയും തണുപ്പിച്ച പാട്ടുകാരി. ദുബായ് അൽ കിസൈസിലെ അറക്കൽ പാലസ് റസ്റ്റൗറൻ്റിൽ ഇന്ന് രാവിലെ 10 മണിയോടെ അനുസ്മരണ പരിപാടി ആരംഭിച്ചു. യു.എ.ഇ യിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ. പങ്കെടുത്തു. പരിപാടിക്ക് തുടക്കം കറിച്ചുകൊണ്ട് ബഹു. മുൻ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി. ഇ.പി ജോൺസൺ സംസാരിച്ചു തുടങ്ങി. തുടർന്ന് , ബഷീർ തിക്കോടി, ഖലീലുളള ചെമ്മംനാട്,തെൽഹത്ത് ഫോറം ഗ്രൂപ്പ്, പുന്നക്കൻ മുഹമ്മദ് അലി, സെലിബ്രറ്റി ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ,ഫനാസ്തലശ്ശരി, അഹ്മദ്. പി. സിറജ്, ഭാഷണം നടത്തി. മാധ്യമ പ്രവർത്തകരായ ജലാൽ കൈരളി ചാനൽ, ഖാലിദ്.ടി. സംവദിച്ചു. യു.എ.ഇ യിലെ കലാ സാംസ്കാരിക രംഗത്തുളള രചയിതാക്കളായ ഷൂക്കുർ ഉടുമ്പുതല, ഒ.ബി.എം ഷാജി ,സാംസ്കാരിക പ്രവർത്തകരായ ബഷീർ ബെല്ലോ,ഫിറോസ് പയ്യോളി ,അൻസാകൊയിലാണ്ടി. ജാക്കി റഹ്മാൻ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വിളയിൽ ഫസീലത്തയുടെ പാട്ടുകൾ ഓർത്തെടുത്തു പ്രവസിഗായകരായ യൂസുഫ് കാരക്കാട് , ഹർഷാ ചന്ദ്രൻ, സജീർ വിലാദപുയരം , സമ്മദ് കൊമ്മേരി ഗാനം ആലപിച്ചു. ഷഫീൽ കണ്ണൂർ സ്വാഗതവും, ഹക്കീം വാഴക്കയിൽ നന്ദിയും പറഞ്ഞു.