അബുദാബി: പ്രവാസി മലയാളി യുവാവ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്. അജ്മാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ പങ്കെടുക്കുന്നതിനാണ് വിപിന്‍ അജ്മാനില്‍ നിന്ന് അബുദാബിയിലെത്തിയത്. ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് കമ്പനിയുടെ അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു.
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ വിപിനെ കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ആതിരയും മകള്‍ വാമികയും യുഎഇയില്‍ ആണുള്ളത്. ഒരു മാസം മുമ്പാണ് ഇവരെത്തിയത്. പിതാവ്: ഏച്ചൂര്‍ ബാലന്‍. മാതാവ്: യശോദ.