India

മൊബൈൽ ചാർജറിൽ കടിച്ച കുട്ടി ഷോക്കേറ്റ് മരിച്ചു; സഹോദരിയുടെ ജന്മദിനാഘോഷത്തിനിടെ അപകടം

Published

on

കാർവാർ: പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ താലൂക്കിൽ ചൊവ്വാഴ്‌ചയാണ് ദാരുണമായ സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മകൾ സാന്നിധ്യയാണ് മരിച്ചത്.

കാർവാർ താലൂക്കിലെ സിദ്ധാറിലാണ് കുഞ്ഞിന് ജീവൻ നഷ്ടമായത്. മൊബൈൽ ചാർജറിൻ്റെ പിന്നിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് റിപ്പോർട്ട്. മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയിരുന്നുവെങ്കിലും പ്ലഗ് സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. ചാർജറിൻ്റെ പിന്നിൽ കടിച്ചതോടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.

ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാന്നിധ്യയുടെ സഹോദരിയുടെ ജന്മദിനാഘോഷ പരിപാടിയുടെ ഒരുക്കത്തിലായിരുന്നു കുടുംബം. ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കളുടെ മരണവാർത്തയറിഞ്ഞ് ബോധരഹിതനായ സന്തോഷിനെ സിദ്ധാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് സാന്നിധ്യ. കരാർ ജീവനക്കാരനായി ജോലി ചെയ്യുകയാണ് സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version