Gulf

ഷാർജയിലെ കുട്ടികൾക്കെതിരായ പീഡനങ്ങൾ റിപ്പോര്‍ട്ട് ചെയ്യാം; കനഫ് ശിശു സംരക്ഷണ പദ്ധതി വരുന്നു

Published

on

ഷാർജ: കുട്ടികള്‍ക്കെതിരായ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സ്വതന്ത്രമായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏക ജാലക സംവിധാനവുമായി ഷാര്‍ജ പൊലീസ്. പീഡനത്തിന് ഇരയാകുന്നവര്‍ക്ക് നിയമ സഹായത്തിനൊപ്പം മാനസികവും സാമൂഹികവുമായ പിന്തുണ ലഭ്യമാക്കുക എന്നതാണ് കനഫ് എന്ന പദ്ധതിയുടെ ലക്ഷ്യം. പുതിയ കേന്ദ്രം അടുത്തയാഴ്ച നിലവില്‍ വരുമെന്ന് ചൈല്‍ഡ് സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഹനാദി അല്‍യാഫീ പറഞ്ഞു.

പരാതി നല്‍കുന്നതിനും ചികിത്സയ്ക്കുമായി കുട്ടികള്‍ ഇനി ഒന്നിലധികം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരില്ല. പുതിയ മള്‍ട്ടി-ഏജന്‍സി സൗകര്യം കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഷാർജയിലെ ഹൗസ് ഓഫ് വിസ്ഡത്തിൽ വ്യാഴാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് എമിറേറ്റിലെ ചൈൽഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറും കനാഫിന്റെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനുമായ ഹനാദി അൽ യാഫെ പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.

‘സേഫ് എഗെയ്ൻ’ എന്ന പേരിൽ നടപ്പിലാക്കുന്ന പുതിയ പ്രൊജക്ടിനുള്ള കൂട്ടായ ശ്രമങ്ങളെ കുറിച്ചും ഹനാദി അല്‍യാഫെ പറഞ്ഞു. പീഡനം റിപ്പോർട്ട് ചെയ്യാൻ 800700 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version