Sports

ചെന്നൈ സൂപ്പർ കിംഗ്സിന് തിരിച്ചടി; ഡെവോണ്‍ കോണ്‍വെ മെയ് വരെ കളത്തിലില്ല

Published

on

ക്രൈസ്റ്റ്ചർച്ച്: ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ ഇടത് കൈയ്യുടെ തള്ളവിരലിന് പരിക്കേറ്റ ന്യൂസിലാൻഡ് ഓപ്പൺ ഡേവോൺ കേൺവേയ്ക്ക് മെയ് വരെ കളത്തിലിറങ്ങാനാകില്ല. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ ആദ്യ പകുതി താരത്തിന് നഷ്ടമാകും. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ ഓപ്പണറാണ് കോൺവേ.

എട്ട് ആഴ്ചത്തെ വിശ്രമാണ് താരത്തിന് നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിം​ഗ്സിൽ റുതുരാജ് ഗെയ്ക്ക്‌വാദിനൊപ്പം തകർപ്പൻ പ്രകടനമാണ് കോൺവേ നടത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ 51.69 ശരാശരിയിൽ 672 റൺസ് കിവീസ് താരം അടിച്ചെടുത്തിരുന്നു. 16 മത്സരങ്ങളിൽ നിന്ന് ആറ് അർദ്ധ സെഞ്ച്വറി ഉൾപ്പടെ 139.71 സ്ട്രൈക്ക് റേറ്റിലാണ് കോൺവേയുടെ പ്രകടനം.

മാർച്ച് 22ന് ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും തമ്മിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം. കോൺവേയുടെ പകരക്കാരനായി ചെന്നെെ നിരയുടെ ഓപ്പണിം​ഗ് ആരാവും എന്നതാണ് ആരാധക ആകാംഷ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version