Kerala
ബ്രഹ്മപുരം തീ പിടിത്തം സി.ബി.ഐ അന്വേഷിക്കണം ; പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്ക്കരിച്ചു
ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്ക് തീ പിടിച്ച് 12 ദിവസമായി കത്തിക്കൊണ്ടിരിക്കുന്ന വിഷയമാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി കൊണ്ടുവന്നത്. അല്ലാതെ നിക്കരാഗോയിലെയും ഇക്വഡോറിലെയും സൗത്ത് ആഫ്രിക്കയിലെയും നമീബിയയിലെയും കാര്യമില്ല. തീ അണഞ്ഞെന്നാണ് മന്ത്രി പറഞ്ഞതെങ്കിലും ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അയല്‍ജില്ലകളിലും ഡയോക്സിന്‍ കലര്‍ന്ന വിഷപ്പുക പടരുകയാണ്. ലക്ഷക്കണക്കിന് ടണ്‍ പ്ലാസ്റ്റിക്കാണ് കത്തുന്നത്. ശരീരത്തിലെ മുഴുവന്‍ അവയങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഈ പുക ഇടയാക്കുമെന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ നല്കിയ മുന്നറിയിപ്പ്. വിയറ്റ്നാം യുദ്ധകാലത്ത് കാട്ടിലൊളിച്ച പട്ടാളക്കാരെയും ജനങ്ങളെയും കണ്ടെത്താന്‍ ഇല കൊഴിക്കുന്നതിന് വേണ്ടി അമേരിക്ക പ്രയോഗിച്ച ഏജന്റ് ഓറഞ്ച് എന്ന രാസപദാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്നതും ഡയോക്സിനാണ്. മൂന്ന് തലമുറ കഴിഞ്ഞിട്ടും അതിന്റെ ദുരന്തഫലങ്ങള്‍ വിയറ്റ്നാമിലെ ജനങ്ങള്‍ അനുഭവിക്കുകയാണ്.
വിഷപ്പുക നിറഞ്ഞ് പത്താം ദിവസമാണ് മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ആഹ്വാനം ചെയ്തത്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലും കൊച്ചിയില്‍ ഒരു ആരോഗ്യ പ്രശ്നവും ഇല്ലെന്നാണ് മൂന്നാം ദിനത്തില്‍ മന്ത്രി പറഞ്ഞത്. എവിടെ നിന്ന് കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്? വിഷയം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് പ്രശ്നം വഷളാക്കിയത്. ആദ്യ ദിവസത്തെ അതേ ആക്ഷന്‍ പ്ലാനാണ് ഇപ്പോഴും തുടരുന്നത്. എന്നിട്ടാണ് ന്യുയോര്‍ക്കിലെ ഫയര്‍ ഫോഴ്സ് ഡെപ്യൂട്ടി ചീഫ്, ഇതാണ് ബസ്റ്റ് പ്ലാനെന്ന് ഓണ്‍ലൈന്‍ മീറ്റിംഗില്‍ പറഞ്ഞെന്ന് തദ്ദേശ മന്ത്രി പറയുന്നത്. ഇനി അവിടെ കത്തിത്തീരാന്‍ ഒന്നുമില്ല. എല്ലാ കത്തി തീര്‍ന്നാലെ കരാറുകാരനെ സഹായിക്കാന്‍ പറ്റൂ.
വായുവും വെള്ളവും മലനപ്പെടുന്ന അവസ്ഥയാണ് ബ്രഹ്മപുരത്ത് നിലനില്‍ക്കുന്നത്. തീ അണയ്ക്കാന്‍ തളിച്ച വെള്ളം മുഴുവന്‍ കടമ്പ്രയാറിലേക്കാണ് ഒഴുകിയെത്തുന്നത്. പരിസ്ഥിതി, മലിനീകരണ നിയന്ത്രണ വകുപ്പുകള്‍ മുഖ്യമന്ത്രിയുടെ കീഴിലാണ്. ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ വായുവും വെള്ളവും മലിനപ്പെട്ടിട്ടും വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തത്? 12 ദിവസമായിട്ടും വിഷ വാതകം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഏതെങ്കിലും ഒരു ഏജന്‍സിയെ സര്‍ക്കാരോ ആരോഗ്യ വകുപ്പോ ചുമതലപ്പെടുത്തിയോ? ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് പറയുന്നത് ആരെയും ഭയപ്പെടുത്താനല്ല. ഗുരുതര പ്രശ്നത്തെയാണ് സര്‍ക്കാര്‍ നിസാരമായി കൈകാര്യം ചെയ്തത്.
എറണാകുളത്ത് രണ്ട് ഓക്സിജന്‍ പാര്‍ലര്‍ തുടങ്ങിയാല്‍ സര്‍ക്കാരിന്റെ ജോലി തീരില്ല. ആറോ ഏഴോ മെഡിക്കല്‍ ക്യാമ്പുകള്‍ മാത്രമാണ് നടത്തിയത്. കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മറ്റൊരു ദുരന്തം കൂടി കെട്ടിയിറക്കുന്നത്. നാവിക സേന 750 കുപ്പി വെള്ളമാണ് ഒരു സമയത്ത് വിതറിയത്. തീയണയ്ക്കാന്‍ മറ്റ് എന്തെങ്കിലും സാധ്യതകളെ കുറിച്ച് പരിശോധിച്ചോ? എന്ത് ക്രൈസിസ് മാനേജ്മെന്റാണ് ഉണ്ടായിരുന്നത്? മാലിന്യം കത്തിക്കോട്ടെയെന്ന നിലപാടിലായിരുന്ന സര്‍ക്കാര്‍. മുഴുവന്‍ കത്തി തീര്‍ന്നാലേ കരാറുകാരനെ സഹായിക്കാന്‍ കഴിയൂ. ഉത്തരവാദിത്തം ഏറ്റെടുക്കാതെ എല്ലാവരും കൈ കഴുകി മാറി നിന്നതോടെ എറണാകുളത്തെ ജനങ്ങള്‍ക്ക് അനാഥത്വം അനുഭവപ്പെട്ടു.
മാലിന്യമല രൂപപ്പെടുത്തിയത് യു.ഡി.എഫ് കാലത്താണെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്. 2013-ല്‍ ഏറ്റവും നല്ല മാലിന്യ പ്ലാന്റിനുള്ള അവാര്‍ഡ് ബ്രഹ്മപുരത്തിന് ലഭിച്ചിട്ടുണ്ട്. ലെഗസി വേസ്റ്റ് നീക്കം ചെയ്യാനുള്ള നടപടിയുമായി കോര്പറേഷന് മുന്നോട്ട് പോയി. എന്നാല്‍ ലെഗസി വേസ്റ്റ് നീക്കം ചെയ്യാനുള്ള ജോലി ദുരന്തനിവാരണ നിയമ പ്രകാരം തദ്ദേശ സ്ഥാപനത്തില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തു കൊണ്ട് 2020ല്‍ ഉത്തരവിറക്കി. തദ്ദേശ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രം ബ്രഹ്മപുരത്തെ ലെഗസി വേസ്റ്റ് നീക്കം ചെയ്താല്‍ മതിയെന്നും അതുമായി ബന്ധപ്പെട്ടുള്ള കൊച്ചി കോര്‍പറേഷന്റെ എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കുകയും ചെയ്തു. എന്നിട്ട് മൂന്നു കൊല്ലമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.
പത്തുകോടി രൂപയുടെ പ്രവൃത്തിപോലും ചെയ്യാത്ത കമ്പനിക്കാണ് ബയോ മൈനിങ് കരാര്‍ നല്‍കിയത്. 22 കോടി നല്‍കിയിട്ടും മാലിന്യം നീക്കിയിട്ടില്ല. പരിശോധന നടത്തുമ്പോള്‍ മാലിന്യം നീക്കിയിട്ടില്ലെന്ന് വ്യക്തമാകുമെന്ന് വന്നതോടെയാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കൊള്ളക്കാരായ ആ കമ്പനിയെയാണ് മന്ത്രി ന്യായീകരിച്ചത്. അഴിമതിക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണ്. കമ്പനിക്ക് വേണ്ടി കമ്പനി പ്രതിനിധി സംസാരിക്കുന്നതു പോലെയാണ് മന്ത്രി സംസാരിച്ചത്. 12 ദിവസമായിട്ടും തീപിടിത്തത്തെ കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ? വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തദ്ദേശ വകുപ്പ് മന്ത്രി നിയമസഭയില്‍ വന്ന് തീയിട്ട കരാറുകാരെ ന്യായീകരിക്കുന്നത്.
പ്ലാന്റിലെ തീപിടിത്തത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണം. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. സര്‍ക്കാരിന്റെ ഉത്തരവാദിത്തം നിറവേറ്റാതെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പാക്കാന്‍ കൂട്ട് നിന്ന ആരോഗ്യവകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്ക്കരിക്കുന്നു.
India
ധ്രുവ് റാത്തിക്ക് കേരളത്തിലും ഫാന്‍സ് അസോസിയേഷന്; ‘ഹൃദയാഭിവാദ്യങ്ങളു’മായി ഫ്ലക്സ്
നിലമ്പൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പ് ജനവിധിയില്‍ ബിജെപിക്കുണ്ടായ പ്രഹരത്തെ തുടര്‍ന്ന് യൂ ട്യൂബര്‍ ധ്രുവ് റാത്തിക്ക് ആശംസകളര്‍പ്പിച്ച് ഫാന്‍സ് അസോസിയേഷന്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘ജനാധിപത്യം വീണ്ടെടുക്കാന്‍ പ്രയത്നിച്ച സോഷ്യല്‍മീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങള്‍’ എന്നെഴുതിയ ഫ്ലക്സാണ് ജനതപ്പടിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം നേരിട്ട തിരിച്ചടിയില്‍ യുട്യൂബറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാത്തിയുടെ പങ്കിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ നേരത്തെ വ്യാപക പോസ്റ്ററുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഫാന്‍സ് അസോസിയേഷന് രംഗത്തെത്തിയിരിക്കുന്നത്.
ഉത്തര്‍പ്രദേശ് അടക്കം ബിജെപി ഹൃദയഭൂമിയില്‍ ബിജെപിക്ക് അടിപതറിയതില്‍ സോഷ്യല്‍ മീഡിയയിലെ ധ്രുവിന്റെ ഇടപെടല്‍ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില്‍ കയറിക്കൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന്റെ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ച് മോദി സര്‍ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്‍ക്കകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
2024 ഫെബ്രുവരി 22- ന് ധ്രുവ് റാത്തി പോസ്റ്റ് ചെയ്ത ‘ ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?’ എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടിക്കണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്‍ച്ചയായ ദിവസങ്ങളിലെ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഇത് ആദ്യ പത്തില്‍ ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള്‍ പങ്ക് വെക്കാന്‍ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്. മാസത്തില്‍ പത്തില്‍ താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില്‍ പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്‍ത്താ ചാനലുകളേക്കാള്‍ അധികം, ഏകദേശം 20 മില്യണ്‍ സബ്സ്ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ ‘Next Generation Leaders’ പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരന് കൂടിയാണ് ധ്രുവ്.
കര്‍ഷക സമരം, ലഡാക്കിലെ പ്രതിഷേധങ്ങള്‍, ഇലക്ട്രറല്‍ ബോണ്ട് വിഷയം തുടങ്ങിയവയെല്ലാം സാധാരണക്കാരിലേക്ക് എത്തിച്ചത് ധ്രുവ് റാത്തിയാണ്. മെക്കാനിക്കല്‍, റിന്യൂവബ്ള്‍ എനര്‍ജി എന്‍ജിനീയിറിംഗില്‍ മാസ്റ്റേഴ്സ് ഡിഗ്രിയുള്ള ധ്രുവ് റാഠി ബെര്‍ലിനിലാണ് താമസം. ധ്രുവ് റാത്തി വ്ളോഗിന് രണ്ടുകോടിയിലേറെ സബ്സ്ക്രൈബര്‍മാരുണ്ട്. തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളില്‍ പുതിയ യൂട്യൂബ് ചാനലുകളും വരുന്നുണ്ട്. പിന്നീട് മലയാളം, ഗുജറാത്തി, ഒഡിയ ഭാഷകളില്‍ വാട്സാപ്പ് ചാനലുകള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ടെന്നാണ് സൂചന.
Gulf
‘ആകാശ പണിമുടക്കില്‍’ വലഞ്ഞ് യാത്രക്കാര്‍; കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ജീവനക്കാര്‍ പണിമുടക്ക് തുടരുന്നതിനാല്‍ എയര്‍ ഇന്ത്യയുടെ കൂടുതല്‍ സര്‍വീസുകള്‍ രണ്ടാം ദിവസവും റദ്ദാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് രാവിലെ 8.50ന് മസ്ക്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരില്‍ റദ്ദാക്കിയത് മൂന്ന് സര്‍വീസുകളാണ്. അല്‍ ഐന്‍, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍.
8.30ന് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്ക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുള്ള രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. സലാല, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്.
വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന് ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന് ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.
നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതികരിച്ചു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും സര്‍വീസ് മുടങ്ങുമെന്ന് എയര്‍ ഇന്ത്യ എംഡി അറിയിച്ചു. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലും നിരവധി യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്തേക്ക് എത്തേണ്ട നാലു വിമാനങ്ങളും റദ്ദാക്കി.
കണ്ണൂരും കരിപ്പൂരും യാത്രക്കാര്‍ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളില്‍ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. കൂടാതെ ഇന്ന് ജോലിക്കെത്തേണ്ടവരും വീസ കാലാവധി തീരുന്നവരും പെരുവഴിയിലായി.
Gulf
ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്, മുന്നറിയിപ്പ്
തിരുവനന്തപുരം: നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ എച്ച്.ആര്.ഡി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ വ്യാജസീല്‍ ഉപയോഗിച്ച് അറ്റസ്റ്റേഷന് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം തുടര്‍ നിയമ നടപടികള്‍ക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. ഏജന്‍സികളും ഇടനിലക്കാരും വഴി ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്.
വ്യാജ അറ്റസ്റ്റേഷൻ ശ്രദ്ധയിൽപ്പെടുന്ന സാഹചര്യങ്ങളിൽ നിയമപരമായ നടപടികൾക്കായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടി വരുന്നതിനാൽ ജോലിനഷ്ടം, കാലവിളംബം എന്നിവയ്ക്കും നിയമനടപടികൾക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനോ മറ്റ് സേവനങ്ങള്‍ക്കോ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ ചുമതലപ്പെടുത്തിയിട്ടില്ല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുതിന് കേന്ദ്ര-കേരള ഗവണ്മെന്റുകള് അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. വിദ്യാഭ്യാസ വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ ഹോം അറ്റസ്റ്റേഷന്, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍, അപ്പോസ്റ്റെല്‍ അറ്റസ്റ്റേഷന് സേവനങ്ങള്‍ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ നോര്‍ക്ക റൂട്ട്സ് ഓഫീസുകളില്‍ നിന്നും മേല്പറഞ്ഞ സേവനങ്ങള്‍ ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
