റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മലയാളി നിര്യാതനായി. കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീ ശ്രാദ്ധം വീട്ടിൽ ശ്രീ കുമാർ (56) ആണ് മരിച്ചത്. അൽ ഗരാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു...
ദുബായ്: സയൻസ് ഇന്ത്യ ഫോറവും ആയുഷ് മന്ത്രാലയവും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ആയുഷ് സമ്മേളനത്തിനും പ്രദർശനത്തിനും ഇന്ന് ദുബായിൽ തുടക്കമായി. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന പരിപാടി കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്തു....
മസ്കറ്റ്: ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബായില്‍ നിര്യാതനായി. കൂടാളിയിലെ പരേതനായ തൈക്കണ്ടി മുഹമ്മദിന്റെ മകന് കാനിച്ചേരി മാവിലാച്ചലില് ടി കെ അബ്ദുല്‍ നാസറാണ് മരിച്ചത്. 52 വയസായിരുന്നു. മയ്യിത്ത് കാനിച്ചേരി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍...
അബുദബി: എമിറേറ്റിലെ പ്രധാന റോഡായ ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് മുതല്‍ ജനുവരി 15 (തിങ്കളാഴ്ച) വരെയാണ് റോഡ് അടിച്ചിടുന്നത്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ട്രാഫിക് നിയമങ്ങളും...
അബുദബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ 11-ാം സ്ഥാനവും സ്വന്തമാക്കി യുഎഇ. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഇതുവഴി യുഎഇ പൗരന്മാർക്ക്...
ഷാര്‍ജ: എമിറേറ്റില്‍ ട്രക്ക് മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് പ്രധാന റോഡ് അടച്ചതായി ഷാര്‍ജ പൊലീസ് അറിയിച്ചു. ഷാര്‍ജ റിംഗ് റോഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയ( 17)യില്‍ നിന്ന് നഗരത്തിലേക്കുള്ള റോഡാണ് ഭാഗികമായി അടച്ചിരിക്കുന്നത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഷാര്‍ജ...
കുവൈറ്റ് സിറ്റി: വ്യാജ ചികില്‍സാ രേഖയുണ്ടാക്കി ലക്ഷക്കണക്കിന് ദിനാര്‍ തട്ടിയ പ്രവാസിക്ക് കുവൈറ്റില്‍ 10 വര്‍ഷം തടവ്. ഈജിപ്തുകാരനായ പ്രതി 60 ലക്ഷം ദിനാര്‍ പിഴയട്ക്കണമെന്നും കോടതി ഉത്തരവിട്ടു. തട്ടിപ്പിന് കൂട്ടുനിന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥനെ...
മക്ക: മസ്ജിദുല്‍ ഹറാമിനെ കോഡഡ് സോണുകളായി വിഭജിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നു. തീര്‍ത്ഥാടകര്‍ക്കും ജീവനക്കാര്‍ക്കും വിശാലമായ ഭാഗങ്ങള്‍ വ്യക്തമായി തിരിച്ചറിയാനും എളുപ്പത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനുമാണ് ഭൂമിശാസ്ത്രപരമായ ഈ അടയാളപ്പെടുത്തല്‍. ഇതിനായി ഇരു ഹറം കാര്യാലയ അതോറിറ്റി...
ദുബായ്: ലോകപ്രശസ്ത ഫുട്ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ദുബായില്‍ ഒരു ആഡംബര വില്ല വാങ്ങിയതായി റിപ്പോര്‍ട്ട്. ‘ബില്യണയര്‍ ഐലന്‍ഡ്’ എന്നറിയപ്പെടുന്ന ജുമൈറ ബേ ദ്വീപില്‍ വില്ല വാങ്ങിയെന്ന് ബ്ലൂംബെര്‍ഗ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വസ്തു ഇടപാട്...
ജിദ്ദ: തീര്‍ത്ഥാടകരെ ജിദ്ദയില്‍ നിന്ന് മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിന് എയര്‍ ടാക്സി വരുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉംറ, ഹജ് തീര്‍ത്ഥാടകരെ അതിവേഗം മക്കയിലെത്തിക്കുന്നതിനാണ് പറക്കും ടാക്സി സര്‍വീസ്. മക്ക...