U.A.E

ദുബായ്-മുംബൈ വിമാനത്തില്‍ പുകവലിച്ച ഇന്ത്യന്‍ പ്രവാസിക്കെതിരെ കേസ്

Published

on

ദുബായ്: വിമാനത്തിന്റെ ടോയ്‌ലറ്റില്‍ പുകവലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാന ജീവനക്കാരുടെ പരാതിയില്‍ യാത്രക്കാരനെതിരെ കേസെടുത്തു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ദുബായ്-മുംബൈ വിമാനത്തില്‍ പുകവലിച്ച പ്രവാസിക്കെതിരെയാണ് കേസ്.

ലാന്‍ഡ് ചെയ്ത ഉടന്‍ വിമാന ജീവനക്കാര്‍ പ്രതിയെ തടഞ്ഞുവയ്ക്കുകയും പോലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. മുംബൈയിലെ സഹാര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

രാജസ്ഥാന്‍ സ്വദേശിയായ കവ്‌രാജ് തഗത് സിംഗ് എന്ന യാത്രക്കാരനാണ് പുകവലിച്ചതായി കണ്ടെത്തിയത്. ഓഗസ്റ്റ് മൂന്നിനാണ് സംഭവം. മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തതിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 336 ഉം എയര്‍ക്രാഫ്റ്റ് നിയമങ്ങളിലെ സെക്ഷന്‍ 25 ഉം എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവം കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സിഡ്‌നിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എഐ-301 വിമാനത്തില്‍ ആകാശത്തുവച്ച് ജീവനക്കാരനെ അക്രമിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്യുകയായിരുന്നു.

വിമാനത്തിലെ ഒരു യാത്രക്കാരന്‍, വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ മുന്നറിയിപ്പുകള്‍ അവഗണിച്ച് യാത്രക്കിടെ അസ്വീകാര്യമായ രീതിയില്‍ പെരുമാറിയെന്നും ഇത് ചങ്ങളുടെ ഒരു സ്റ്റാഫ് ഉള്‍പ്പെടെയുള്ള മറ്റ് യാത്രക്കാരെ വിഷമത്തിലാക്കിയെന്നും എയര്‍ ഇന്ത്യ വക്താവ് കഴിഞ്ഞ ശനിയാഴ്ചയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ന്യൂഡല്‍ഹിയില്‍ വിമാനം ഇറങ്ങിയപ്പോള്‍ യാത്രക്കാരനെ സെക്യൂരിറ്റിക്ക് കൈമാറിയെന്നും പിന്നീട് യാത്രക്കാരന്‍ രേഖാമൂലം ക്ഷമാപണം നടത്തിയെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version