മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം സ്വദേശി കോതമംഗലം നെല്ലിക്കുഴി കമ്പനി പടിയിൽ താമസിക്കുന്ന കൊമ്പനാകുടി സാദിഖ് ആണ് മരിച്ചത്. 23 വയസായിരുന്നു. ലിവ സനയ്യയിലുണ്ടായ വാഹനാപകടത്തിൽ ആണ് മരിച്ചത്. അവിവാഹിതനാണ്. പിതാവ്: ഷമീർ. മാതാവ്: റഷീദ.
മൃതദേഹം കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.