റിയാദ്: സൗദിയിലെ റിയാദിൽ കഴിഞ്ഞ ദിവസം സംഭവിച്ച വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ദക്ഷിണ സൗദിയിലെ അൽബാഹക്ക് സമീപം അഖീക്കിലുണ്ടായ അപകടത്തിൽ ആണ് മലയാളി യുവാവ് മരിച്ചത്. കൊല്ലം ഇളമ്പല്ലൂർ സ്വദേശിയാണ് മരിച്ചത്. പിതാവ്: അബൂബക്ക മാതാവ്: നബീസ ബീവി. ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു.
അതേസമയം, മറ്റൊരു മലയാളി സൗദിയിൽ അന്തരിച്ചു. മൂവാറ്റുപുഴ പെരുമറ്റം പടിഞ്ഞാറെച്ചാലില്‍ സാലിമ മുഹമ്മദ് ആണ് മരിച്ചത്. ഉംറ നിർവഹിക്കാൻ വേണ്ടിയെത്തിയതായിരുന്നു. ദുബായിൽ ആണ് ഭർത്താവ് ജോലി ചെയ്യുന്നത്. പെരുമ്പാവൂര്‍ അൽ ബദ്‌രീസ് ഉംറ സംഘത്തോടൊപ്പം ആണ് ഇവർ മക്കിയിലെത്തുന്നത്. ഈ മാസം ഒന്നാം തീയതിയാണ് ഉംറ നിർഹവിക്കാൻ വേണ്ടി ഇവർ മക്കയിലെത്തിയത്.