മസ്കറ്റ്: കഴിഞ്ഞ ദിവസം ഒമാനിൽ സംഭവിച്ച വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട്, മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ 10. 30 നാണ് അപകടം. അവിവാഹിതനാണ്. എട്ടുവർഷത്തേളമായി ഒമാനിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു
റുസ്താഖ് ആശുപത്രി മോർച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. മാതാവ്: ജമീല. മൃതദേഹം നാച്ചിലേക്ക് എത്തിക്കുന്നതിന് വേണ്ടി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.