Bahrain

ബഹ്റൈനിൽ വാഹനാപകടം; നാല് മലയാളികൾ ഉൾപ്പടെ അഞ്ച് പേ‍ർ മരിച്ചു

Published

on

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

സൽമാബാദിൽ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. മുഹറഖിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരാണ് മരിച്ച അഞ്ചുപേരും. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version