അജ്മാൻ: 2024 ആഘോഷിച്ച് മടങ്ങുന്നതിന് ഇടയിൽ വഹാനാപകടം സംഭവിച്ച് അഞ്ച് പേർ മരിച്ചു. മരിച്ച അഞ്ച് പേരും സ്വദേശികൾ ആണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്. സ്വദേശി ദമ്പതികളും അവരുടെ രണ്ട് മക്കളും മരുമകളുമാണ് അപകടത്തിൽ മരിച്ചതെന്ന് അജ്മാൻ പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ച അജ്മാനിലെ മസ്ഫൂത്ത് ഏരിയയിൽ വെച്ചാണ് അപകടം നടന്നത്.
ദുബായിലെ ഹത്തയിൽ നിന്നും പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞ ശേഷം മടങ്ങിയ കുടുംബം ആണ് അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ച കാറിന് പിറകിൽ അമിത വേഗതയിൽ എത്തിയ ഒരു ട്രക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസും ആംബുലൻസും എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അഞ്ചു പേരുടേയും മരണം പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
ഇവരുടെ കൂടെ സഞ്ചരിച്ച് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ അപകട നില തരണം ചെയ്തെന്ന് പോലീസ് വ്യക്തമാക്കി. ട്രക് ഡ്രെെവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം എന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണെന്നും ബാക്കി വിവിരങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് അധ്യക്യതർ അറിയിച്ചു.