കോഴിക്കോട്: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരില്‍ ഒരാളെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദാണ് പൊലീസിന്റെ പിടിയിലായത്. കറത്തമ്മല്‍ പുത്തന്‍പീടികയില്‍ ഹബീബ് റഹ്മാനാണ് രക്ഷപ്പെട്ടത്. ഇവരില്‍ നിന്ന് 3.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊടുവള്ളി ആവിലോറ പാറക്കണ്ടി മുക്കില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.