Kerala

വാഹനാപകടം,രക്ഷപ്പെട്ട യുവാക്കൾ വാഹനത്തിൽ തിരച്ചിലോട് തിരച്ചിൽ;വിടാതെ നാട്ടുകാര്‍,പിടിച്ചത് എംഡിഎംഎ

Published

on

കോഴിക്കോട്: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ആഡംബര കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവരില്‍ ഒരാളെ പൊലീസ് പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടു. താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദാണ് പൊലീസിന്റെ പിടിയിലായത്. കറത്തമ്മല്‍ പുത്തന്‍പീടികയില്‍ ഹബീബ് റഹ്‌മാനാണ് രക്ഷപ്പെട്ടത്. ഇവരില്‍ നിന്ന് 3.5 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. കൊടുവള്ളി ആവിലോറ പാറക്കണ്ടി മുക്കില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കെ എല്‍ 57 എന്‍ 6067 നമ്പര്‍ ബെന്‍സ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയുള്ള വീട്ടുമുറ്റത്തേക്ക് വീണത്. ശബ്ദം കേട്ട വീ‍ട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രണ്ട് പേരെ കണ്ടു. ബോധമുണര്‍ന്ന യുവാക്കള്‍ കാറില്‍ പരിശോധന നടത്തുന്നത് കണ്ട് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാറിനകത്ത് മയക്കുമരുന്നും ഇലക്ട്രിക് തുലാസും കണ്ടെത്തിയത്. നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ശേഷം പ്രതികളെ പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസ് എത്തി പരിശോധന നടത്തുന്നതിനിടയിലാണ് പ്രതികളിലൊരാള്‍ ഓടി രക്ഷപ്പെട്ടത്.കാറിനുള്ളില്‍ നിന്ന് ഒരു പൊതി പ്രതികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. പുറത്തേക്ക് വലിച്ചെറിഞ്ഞ മയക്കുമരുന്നും കാറിലുണ്ടായിരുന്നതും പൊലീസ് കണ്ടെടുത്തു. കൊടുവള്ളി എസ് ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version