അബുദാബി: യുവതിയെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിന് യുവാവിന് പിഴയിട്ട് കോടതി. അബുദാബി കുടുംബ, സിവില്‍ കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. യുവാവ് 5000 ദിര്‍ഹം (1.13 ലക്ഷം രൂപ) യുവതിക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായി.
നിരന്തരം ഫോണില്‍ വിളിച്ച് യുവാവ് യുവതിയെ ശല്യപ്പെടുത്തി.
യുവതിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് യുവാവിനോട് നഷ്ടപരിഹാരം നല്കാന് കോടതി വിധിച്ചത്. തനിക്ക് സംഭവിച്ച ബുദ്ധിമുട്ട് കണക്കിലെടുത്ത് 50,000 ദിര്‍ഹം നഷ്ടപരിഹാരവും കോടതിച്ചെലവും യുവാവ് നൽകണമെന്നാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. ഇത് ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചു. രണ്ട് ബാഗത്തിന്റെ വാദം കേട്ട കോടതി 5000 ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ വിധിക്കുകയായിരുന്നു.