ജുബൈല്‍: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ പ്രമുഖന്‍ കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ഉസ്മാന്‍ ചൊവ്വഞ്ചേരി (56) നിര്യാതനായി. സൗദിയിലെ കബയാന്‍ അലി ആന്റ് ഹിലാല്‍ സൂപ്പര്‍മാര്‍ക്കറ്റ്, സീമാര്‍ട്ട് എന്നീ പ്രശസ്ത സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.
സൗദിയിലെ അല്‍ഖോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.
തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ഖോബാര്‍ അല്‍മന ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചതായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് മരണം സംഭവിച്ചത്.
മരണവിവരമറിഞ്ഞ് ഖത്തറിലുള്ള മകന്‍ ഫാരിസ് സൗദിയിലേക്ക് തിരിച്ചിട്ടുണ്ട്. സെറീനയാണ് ഭാര്യ. സഹോദരങ്ങള്‍: കാദര്‍ (സീമാര്‍ട്ട്), അസീസ്.