India

എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി

Published

on

മുംബൈ: എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുന്ന AI671 എന്ന വിമാനത്തിലാണ് സംഭവം. എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത മഹാവീർ ജെയിൻ എന്ന വ്യക്തിക്കാണ് ഈ ദുരനുഭവമുണ്ടായത്.തുടർന്ന് അദ്ദേഹം ഭക്ഷണത്തിലെ പ്രാണിയുടെ ചിത്രം ട്വീറ്റ് ചെയ്തു. ഇതോടെ സംഭവം വൈറലായി.

‘എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണിയുണ്ടായിരുന്നു. ശുചിത്വം പാലിച്ചതായി തോന്നുന്നില്ല. AI671- മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു യാത്ര. സീറ്റ് 2C’ ജെയിൻ ട്വീറ്റ് ചെയ്തു.

എയർ ഇന്ത്യ അധികൃതർ മഹാവീർ ജെയിനോട് ക്ഷമ ചോദിച്ച് രം​ഗത്തെത്തി. യാത്രയ്ക്കിടെ ഇത്ര മോശം അനുഭവമുണ്ടായതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്നാൽ ഓരോ ഘട്ടത്തിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പാലിച്ചിരുന്നു. എയർ ഇന്ത്യ മറുപടിയായി ട്വീറ്റ് ചെയ്തു. തുടർന്ന് കാറ്ററിംഗ് ടീമിനെതിരെ നടപടിയെടുക്കുന്നതിനായി അവരുടെ വിവരങ്ങൾ അധികൃതർ യാത്രക്കാരനോട് ചോ​ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version