Entertainment

‘ബ്രോ ബോണ്ടിങ്’; ഗോവർധനും അമേരിക്കയിലുണ്ട്, പൃഥ്വിക്കൊപ്പമുള്ള ചിത്രവുമായി ഇന്ദ്രജിത്ത്

Published

on

മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ ചിത്രീകരണം ന്യൂയോർക്കിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ നടൻ ഇന്ദ്രജിത്തും സിനിമയുടെ പുതിയ ഷെഡ്യൂളിൽ ജോയിൻ ചെയ്തിരിക്കുകയാണ്. താരം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. ‘ബ്രോ ബോണ്ടിങ് ഇൻ ന്യൂയോർക്ക്’ എന്ന അടിക്കുറിപ്പോടെയാണ്‌ ഇന്ദ്രജിത്ത് പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

സിനിമയുടെ അമേരിക്കൻ ഷെഡ്യൂളിൽ പുരോഗമിക്കുകയാണ്. മോഹൻലാൽ ഉൾപ്പടെയുള്ളവർ ഭാഗമാകുന്ന ഷെഡ്യൂളിൽ നടൻ ടൊവിനോ തോമസും കഴിഞ്ഞ ദിവസം ജോയിൻ ചെയ്തിരുന്നു. 12 ദിവസത്തിൽ താഴെ മാത്രമുള്ള ഷെഡ്യൂളാണ് യുഎസിൽ ഉണ്ടാവുക. തുടർന്ന് എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ആടുജീവിതത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി അദ്ദേഹം ഇന്ത്യയിലെത്തിയേക്കും. സിനിമയുടെ റിലീസിന് ശേഷമായിരിക്കും എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ എന്നാണ് വിവരം. ഇത് ചെന്നൈയിൽ വെച്ചായിരിക്കും.

മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘എമ്പുരാൻ’. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, മഞ്ജു വാര്യർ, ശശി കപൂർ, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version