Sports
ക്രിസ്റ്റ്യാനോയുടെ അൽ നസറിലേക്ക് ബ്രസീൽ ഇതിഹാസ താരം വരുന്നു; കാത്തിരുന്ന ട്രാൻസ്ഫർ വരുന്ന സമ്മറിൽ നടന്നേക്കും
സൗദി പ്രൊ ലീഗ് (Saudi Pro League) ഫുട്‌ബോൾ ക്ലബ്ബായ അൽ നസർ എഫ്സി (Al Nassr FC) ഏറെ നാളായി ശ്രമിക്കുന്ന വിദേശ താരം അടുത്ത വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ റിയാദിൽ എത്തുമെന്ന് റിപ്പോർട്ട്. പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ക്ലബ്ബാണ് അൽ അലാമി എന്നും നൈറ്റ്‌സ് ഓഫ് നജ്ദ് എന്നും അറിയപ്പെടുന്ന അൽ നസർ എഫ് സി. 2023 ജനുവരി ഒന്നിനായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ എഫ് സിയിൽ എത്തിയത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുറ്റുമായി ഒരു ടീമിനെ കെട്ടിപ്പടുക്കുകാണ് ആവശ്യമെന്ന് അൽ നസർ മുഖ്യ പരിശീലകൻ ലൂയിസ് കാസ്‌ട്രൊ മുമ്പ് വെളിപ്പെടുത്തിയിരുന്നു. അതിനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബ്രസീൽ സൂപ്പർ താരത്തെ അൽ നസർ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.
ബ്രസീൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ആയ കാസെമിറൊയുമായാണ് അൽ നസർ എഫ് സി ഏകദേശം കരാറിലായിരിക്കുന്നത്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ വരുന്ന വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിലൂടെ കാസെമിറൊ സൗദി അറേബ്യൻ ക്ലബ്ബിൽ ചേരും. രണ്ടര വർഷം നീളുന്ന കരാറാണ് റിയാദ് ക്ലബ്ബുമായി ബ്രസീൽ താരം ഒപ്പു വെയ്ക്കുക എന്നും റിപ്പോർട്ടുണ്ട്. അങ്ങനെ എങ്കിൽ 2026 അവസാനം വരെ താരം സൗദി അറേബ്യയിൽ തുടരും. എന്നാൽ, ഇക്കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
31 കാരനായ കാസെമിറൊ നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുടെ കളിക്കാരനാണ്. 2022 ഓഗസ്റ്റിലാണ് കാസെമിറൊ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ചുവന്ന ചെകുത്താന്മാർ എന്ന് അറിയപ്പെടുന്ന ക്ലബ്ബിനായി ആകെ 63 മത്സരങ്ങളിൽ ഇറങ്ങി. 11 ഗോളും സ്വന്തമാക്കി. ഏഴ് അസിസ്റ്റും നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കാരബാവൊ കപ്പ് ( ഇംഗ്ലീഷ് ലീഗ് കപ്പ് ) സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സഹായിച്ചത് കാസെമിറൊ ആയിരുന്നു. 2026 ജൂൺ വരെ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയുമായി ബ്രസീൽ താരത്തിന് കരാറുണ്ടെന്നതും മറ്റൊരു വാസ്തവം.
2023 – 2024 സീസണിൽ പരിക്കിനെത്തുടർന്ന് കാസെമിറൊ കൂടുതൽ സമയവും കരയ്ക്ക് ഇരിക്കുകയായിരുന്നു. ഈ സീസണിൽ വിവിധ പോരാട്ടങ്ങളിലായി 16 മത്സരം ബ്രസീൽ ഡിഫെൻവീസ് മിഡ്ഫീൽഡർക്ക് നഷ്ടപ്പെട്ടു. സൗദി അറേബ്യയിലേക്ക് എത്തിയാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ – കാസെമിറൊ ഒത്തൊരുമിക്കലിനും വഴിയൊരുങ്ങും. 2013 മുതൽ 2018 വരെ സ്പാനിഷ് ലാ ലിഗ ക്ലബ്ബായ റയൽ മാഡ്രിഡിൽ ഇരുവരും ഒന്നിച്ച് കളിച്ചിരുന്നു. ഇരുവരും ഒന്നിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ 11 ട്രോഫികൾ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലും ക്രിസ്റ്റ്യാനോയും കാസെമിറൊയും ഒന്നിച്ച് കളിച്ചിരുന്നു. 2022 – 2023 സീസണിൽ ആയിരുന്നു അത്.
സൗദി പ്രൊ ലീഗിൽ 20 ഗോളും ഒമ്പത് അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് ഈ സീസണിൽ. എന്നാൽ, സി ആർ 7ന് മികച്ച മിഡ്ഫീൽഡ് പിന്തുണ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ പ്രശ്‌നം പരിഹരിക്കാനാണ് കാസെമിറൊയെ അൽ അലാമി നേരത്തേ മുതൽ നോട്ടം വെച്ചത്. ക്ലബ് കരിയറിൽ ആകെ 566 മത്സരങ്ങൾ കളിച്ച ബ്രസീൽ താരം 58 ഗോൾ സ്വന്തമാക്കിയിട്ടുണ്ട്.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
