U.A.E

ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പ് ; 8 പേർക്ക് 22 ലക്ഷം രൂപ സമ്മാനം, വിജയികളിൽ മലയാളികളും

Published

on

ദുബായ്: ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് സമ്മാനം. ഒരു ലക്ഷം ദിർഹം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. 22 ലക്ഷം രൂപ വരും. 8 പേരിൽ 7 പേരും ഇന്ത്യക്കാർ ആണ്. ഇതിൽ മലയാളികളും ഉൾപ്പെടും. ഷാർജ, അബുദാബി, ദുബായ്, ഖത്തർ, കുവെെറ്റ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർ ആണ് ഭാഗ്യവാന്മാർ. മലയാളിയായ ബാലൻ നായിടിക്കുന്നത്ത് ആണ് സമ്മാനം സ്വന്തമാക്കിയ മലയാളി. അബുദാബിയിലെ ഒരു കഫ്റ്റീരിയയിൽ പാചകക്കാരൻ ആണ് ഇയാൾ. കഴിഞ്ഞ ഒരു വർഷമായി 30 കൂട്ടുകാരുമായി ചേർന്ന് ഇദ്ദേഹം ടിക്കറ്റ് സ്വന്തമാക്കുന്നുണ്ട്. സമ്മാന വിവരമറിയിക്കാൻ അധികൃതരുടെ ഫോൺ വിളിച്ചപ്പോൾ തനിക്ക് വളരെ സന്തോഷമായെന്ന് ബാലൻ പറയുന്നു. ഇനിയും ഭാ​ഗ്യപരീക്ഷണം തുടരാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

ഷാർജയില്‍ ബാങ്ക് ജീവനക്കാരനായ സാഹിർ പുതിയാണ്ടി ആണ് രണ്ടാമത്തെ ഭാ​ഗ്യവാൻ. ബന്ധുക്കളായ നാലു പേരോടൊപ്പം ആണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. 22 ലക്ഷം രൂപ 4 പേരുമായി അദ്ദേഹം പങ്കിടും. കഴിഞ്ഞ അഞ്ചു വർഷമായി ബിഗ് ടിക്കറ്റിൽ അദ്ദേഹം ഭാ​ഗ്യ പരീക്ഷണം നടത്തുന്നുണ്ട്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ഷാർജയിൽ ആണ് ഇദ്ദേഹം താമസിക്കുന്നത്. ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായ ബിബിൻ ബാബു ആണ് മൂന്നാമത്തെ ഭാ​ഗ്യവാൻ. സഹപ്രവർത്തകർക്കൊപ്പം 20 പേരോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. ഇതാദ്യമായി സ്വന്തം പേരിൽ ടിക്കറ്റെടുത്തപ്പോൾ തനിക്ക് ഭാ​ഗ്യം എത്തിയതെന്ന് അദ്ദേഹം പറയുന്നു. സ്വന്തം വിവാഹം നടത്താൻ ഈ പണം എടുക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

നാലു സുഹ‍ൃത്തുക്കളോടൊപ്പം ആണ് കുവെെറ്റിൽ ഡ്രൈവറായ അനീഷ് സെബാസ്റ്റ്യൻ ടിക്കറ്റെടുക്കുന്നത്. നാല് വർഷമായ അദ്ദേഹം ഭാ​ഗ്യപരീക്ഷണം നടത്തുണ്ട്. നാട്ടിൽ ഒരു വീട് പണിയുക എന്നാണ് അനീഷ് സെബാസ്റ്റ്യന്റെ സ്വപ്നം. അതിന് വേണ്ടിയുള്ള ചിന്തയിൽ ആയിരുന്നു അപ്പോഴാണ് ഭാ​ഗ്യം തേടി വന്നതെന്ന് അനീഷ് പറയുന്നു. ഏഴു കൂട്ടുകാരോടൊപ്പം ടിക്കറ്റെടുത്ത കിരൺ ഗോപിനാഥ് ആണ് അഞ്ചാമത്തെ വിജയി. കഴിഞ്ഞ രണ്ടു വർഷമായി അദ്ദേഹം കൂട്ടുക്കാർക്കൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. അബുദാബിയിൽ ആണ് കിരൺ ഗോപിനാഥ് താമസിക്കുന്നത്.

ഹൈദരാബാദ് സ്വദേശിയായ റെയിൽവേ ജീവനക്കാരൻ ആണ് ആറാമത്തെ വിജയി. ശ്രീനിവാസൻ എക്കലദേവി സുദർശൻ നാട്ടിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. സഹോദരനും സുഹ‍ൃത്തുക്കൾക്കും ഒപ്പം ആണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ഭാര്യയ്ക്ക് സ്വർണാഭരണം വാങ്ങി നൽകാൻ ആണ് കിട്ടിയ പണം കൊണ്ട് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. ഖത്തറിൽ ജോലി ചെയ്യുന്ന 39കാരനായ കിഷോക് കുമാർ ആണ് 22 ലക്ഷം രൂപ സ്വന്തമാക്കിയ ഏഴാമത്തെ ഭാഗ്യവാൻ. ആറു വര്‍ഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. 20 പേർ ചേർന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. ഇനിയും ഭാ​ഗ്യ പരീക്ഷണം തുടരും എന്നാണ് അദ്ദേഹം പറയുന്നത്. ഗ്രാൻഡ് പ്രൈസ് ലഭിക്കും വരെ പരീക്ഷണം തുടരും. എന്നാൽ എട്ടാമത്തെ വിജയി ദുബായിൽ ജോലി ചെയ്യുന്ന ക്രാസ്റ്റോ ആണ്. ആറു കൂട്ടുകാരുമടങ്ങുന്ന സംഘത്തിനൊപ്പം ആണ് അദ്ദേഹം ടിക്കറ്റ് എടുത്തത് ഒരു ലക്ഷം ദിർഹം ആണ് ഇവർക്കെല്ലാം സമ്മാനമായി ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version