Gulf

ബിഗ് ടിക്കറ്റ് വീക്കിലി ഡ്രോ; ഒരു ലക്ഷം ദിര്‍ഹം വീതം നേടി മൂന്ന് മലയാളികള്‍

Published

on

ദുബായ്: ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലൂടെ ആഴ്ച്ചതോറും ഒരു ലക്ഷം ദിര്‍ഹം നേടാൻ ആണ് അവസരം ലഭിക്കുന്നത്. ആഴ്ചയിൽ നാല് പേർക്ക് ഇത്തരത്തിൽ അവസരം ലഭിക്കുക. മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ടിക്കറ്റ് സ്വന്തമാക്കാറുണ്ട്. ഈ ആഴ്ച്ചയിലെ ഭാഗ്യശാലികള്‍ മൂന്ന് പേരും മലയാളികൾ ആണ്.

മലയാളിയായ അജയ് വിജയൻ ആണ് ഒന്നാമത്തെ ഭാഗ്യശാലി. 2008 മുതൽ ഇദ്ദേഹം യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്. 41 വയസുകാരൻ ആണ്. എട്ട് വര്‍ഷമായി മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയിയാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. ഇ-ഡ്രോ പ്രൈസ് ലഭിക്കുമെന്ന് കരുതിയില്ല. നാട്ടിൽ അച്ഛനെയും അമ്മയെയും ഭാര്യയെയും വിളിച്ചു തന്റെ സന്തോഷം പങ്കുവെച്ചു. രണ്ടു കുട്ടികളുടെ പിതാവാണ്. മക്കളുടെ ഭാവിക്ക് വേണ്ടി തുക നിക്ഷേപക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

രണ്ടാമത്തെ വിജയിയും മലയാളി തന്നെയാണ്. മുജീബ് പക്യാര ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോയിലെ രണ്ടാമത്തെ വിജയി. ഷാര്‍ജയിൽ ഒരു കഫറ്റീരിയയിൽ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷമായി അദ്ദേഹം പതിവായി ടിക്കറ്റ് എടുക്കുന്നുണ്ട്. തന്റെ മുറിയിൽ താമസിക്കുന്ന ഏഴ് പേർക്കൊപ്പം ആണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. സമ്മാനം തനിക്ക് ലഭിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഭാര്യ ഗർഭിണിയാണ്. പ്രസവിക്കാൻ വേണ്ടി ഭാര്യ ഇപ്പോൾ ആശുപത്രിയിലാണ്. ഈ സമയത്ത് തന്നെ ഇത്തരത്തിലൊരു ഭാഗ്യം എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. പണം തന്റെ കടബാധ്യത തീർക്കാനാണ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

മൂന്നാമത്തെ വിജയി മലയാളിയായ ഫിറോസ് കുഞ്ഞുമോൻ ആണ്. അജ്‍മാനിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ഡ്രൈവറായി ജോലി ചെയ്യുന്നു. പത്ത് വര്‍ഷമായി എല്ലാ മാസവും ഫിറോസ് ബിഗ് ടിക്കറ്റ് വാങ്ങും. 20 സുഹൃത്തുക്കൾക്കൊപ്പം ആണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങുന്നത്. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ പങ്ക് നാട്ടിലേക്ക് അയക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇനിയും ബിഗ് ടിക്കറ്റ് വാങ്ങാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാൻഡ് പ്രൈസിലാണ് അദ്ദേഹത്തിന് പ്രതീക്ഷ. മൂന്നു മക്കളുടെ പിതാവാണ് ഫിറോസ് കുഞ്ഞുമോൻ

നാലാമത്തെ വിജയിയും ഇന്ത്യക്കാരൻ തന്നെയാണ്. മുംബൈ സ്വദേശിയായ മുഹമ്മദ് അസ്ഹറുള്‍ ആണ് വിജിയിച്ചിരിക്കുന്നത്. അസ്ഹറുകള്‍ ഷാര്‍ജയിലാണ് താമസിക്കുന്നത്. 2009 മുതൽ തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് അദ്ദേഹം വാങ്ങുന്നുണ്ട്. 2017-ൽ ഇതിന് മുൻപ് അദ്ദേഹത്തിന് ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചിട്ടുണ്ട്. 40,000 ദിര്‍ഹമാണ് അന്ന് സമ്മാനമായി വാങ്ങിയത്. ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നതുവരെ ഇനിയും പരിശ്രമിക്കും. മകളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് മകള്‍. തുടർ പഠനത്തിനായി ലോണിനായി ശ്രമിക്കുമ്പോൾ ആണ് സമ്മാനം ലഭിച്ചത്. ഈ ഭാഗ്യം വലിയ അനുഗ്രമായി കാണുന്നുവെന്ന് അദ്ദേഹം പറയുന്നു.

ഒക്ടോബര്‍ മൂന്നിനാണ് ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിര്‍ഹം പ്രഖ്യാപിക്കുന്ന നറുക്കെടുപ്പ്. സെപ്റ്റംബര്‍ 30 വരെ ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. ഓൺലൈനായും ഓഫ് ലെെനായും ടിക്കറ്റ് വാങ്ങാൻ സാധിക്കും. www.bigticket.ae വഴിയും അബുദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version