Gulf

ബിഗ് ടിക്കറ്റ് വാരാന്ത്യനറുക്കെടുപ്പ്: മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് ഒരു ലക്ഷം ദിർഹം സമ്മാനം

Published

on

യുഎഇ: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ മലയാളി ഉൾപ്പെടെ 4 ഇന്ത്യക്കാർക്ക് സമ്മാനം. 22.62 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം ആണ് സമ്മാനം ലഭിച്ചിരിക്കുന്നത്. സൗദിയിൽ ജോലി ചെയ്യുന്ന പ്രമോദ് ശശിധരൻ നായരാണ് ലക്ഷാധിപതിയായ മലയാളി. ഹൈദരാബാദ് സ്വദേശി നരേഷ് കുമാർ, നൂർ മുഹമ്മദ്, തദാവർത്തി അൻജനെയുലു എന്നിവരാണ് സമ്മാനാർഹനായ മറ്റു 3 പേർ.

രണ്ട് പെൺമക്കളുടെ പിതാവാണ് പ്രമോദ് ശശിധരൻ നായർ. 39 വയസാണ് അദ്ദേഹത്തിനുള്ളത്. സൗദിയിൽ ആണ് ജോലി ചെയ്യുന്നത്. നാലു വർഷമായി എല്ലാ മാസവും പ്രമോദ് ശശിധരൻ നായർ മുടങ്ങാതെ ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുക്കുന്നത്. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ ഇതിനെക്കുറിച്ച് സ്വപ്നം കാണാറുണ്ടായിരുന്നു. എന്നാലും ഇത്തവണ ചെറിയ സമ്മാനം എന്തെങ്കിലും ലഭിക്കുമന്ന് പ്രതീക്ഷയുണ്ടായിരുന്നു. ലക്കി നമ്പറായ അഞ്ച് ഉള്ള ടിക്കറ്റാണ് ഞാൻ എടുത്തത്. ശേഷം ഞാൻ ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് പരിശോധിച്ചു. അപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. ഭാര്യയെ വിളിച്ചു സന്തോഷവാർത്ത അറിയിച്ചു. ഭാര്യക്ക് വേണ്ടി കാർ വാങ്ങാൻ ആണ് പ്രൈസ് മണി ഉപയോ​ഗിക്കുക എന്നാണ് പ്രമോദ് ശശിധരൻ നായർ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

മുൻ ബാങ്ക് ഉ​ദ്യോ​ഗസ്ഥനായ തദാവർത്തി ആഞ്ജനേയുലു ആണ് മറ്റൊരു വിജയി. 61 വയസുള്ള ഇദ്ദേഹത്തിന് 31 വയസുള്ള മകൻ ഉണ്ട്. വിജയിക്കാൻ സാധിച്ചിതിൽ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ ലക്കി നമ്പറുകൾക്ക് അനുസരിച്ചാണ് ഞാൻ ടിക്കറ്റ് എടുക്കുന്നത്. ഇത്തവണയും തനിക്ക് നല്ലതെന്ന് തോന്നിയ 11 അക്കമുള്ള ടിക്കറ്റാണ് വാങ്ങിയത്. പണം ഉപയോ​ഗിച്ച് വീട് വാങ്ങാൻ ആണ് ഉദ്യോശിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദാരാബാദിൽ നിന്നുള്ള നരേഷ് കുമാർ ആണ് മറ്റൊരു വിജയി. 45 വയസാണ് ഇദ്ദേഹത്തിന്. പത്ത് വർഷമായി മസ്കറ്റിൽ ആണ് നരേഷ് ജോലി ചെയ്യുന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ആണ് ജോലി ചെയ്യുന്നത്. നാലു വർഷമായി പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്. നാട്ടിൽ ഒരു ബിസിനസ് ആരംഭിക്കാനാണ് നരേഷ് ആ​ഗ്രഹിക്കുന്നത്. വിജയിക്കും എന്ന പ്രതീക്ഷയിലാണ് താൻ എപ്പോഴും ടിക്കറ്റ് എടുക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യൻ പൗരനായ നൂർ മുഹമ്മദ് ആണ് സമ്മാനം നേടിയ മറ്റൊരു ഇന്ത്യക്കാരൻ. ദുബായിലെ ഒരു പ്രെെവറ്റ് കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. 56 വയസായിരുന്നു. ഈ വർഷം ആറ് സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റെടുക്കാൻ എടുക്കാൻ തുടങ്ങി. ക്രെഡിറ്റ് കാർഡ് കടം വീട്ടാനും ഭാര്യക്ക് സ്വർണ്ണം വാങ്ങാനും പണം ഉപയോ​ഗിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version