ബിഗ് ടിക്കറ്റ് ഗ്യാരണ്ടീഡ് വീക്കിലി ഡ്രോ നറുക്കെടുപ്പിൽ വിജയികളായിരിക്കുകയാണ് മൂന്ന് മലയാളികൾ. കഴിഞ്ഞ കുറച്ചു ആഴ്ചകളായി വീക്കിലി ഡ്രോ നറുക്കെടുപ്പിൽ മലയാളികൾക്കാണ് മുൻതൂക്കം.
വീക്കിലി ഡ്രോ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്ന മലയാളിയാണ് കുഞ്ഞു ഒലക്കോട്. കുവെെറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. മൂന്നു വർഷമായി 11 സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. രണ്ട് കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. എനിക്ക് കിട്ടുമെന്ന് കരുതിയില്ല, സുഹൃത്തുക്കൾക്കൊപ്പം ആണ് ടിക്കറ്റ് എടുത്തത്. തുക സുഹൃത്തുക്കൾക്കൊപ്പം പങ്കിടും. തനിക്ക് കിട്ടിയ തുക ബാങ്കിൽ ഇടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എല്ലാവരും ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കണം. ഒരിക്കൽ തീർച്ചയായും സമ്മാനം ലഭിക്കും.
സൗദി അറേബ്യയിൽ സ്ഥിരതാമസക്കാരൻ ആയ ചന്ദ്രശേഖർ ആണ് രണ്ടാമത്തെ വിജയി. ബെംഗലൂരുവിൽ നിന്ന് എൻജിനീയറായി വിരമിച്ച ഇദ്ദേഹം ഇപ്പോൾ സൗദിയിലാണ് ജീവിക്കുന്നത്. 68 വയസ് പ്രായമുണ്ട്. അഞ്ച് വർഷമായി അദ്ദേഹം ടിക്കറ്റ് എടുക്കുന്നുണ്ട്. വിജയിക്കാൻ സാധിക്കുന്നതിൽ വലിയ സന്തോഷം. ഭാര്യയ്ക്ക് സമ്മാനമായി ഒരു ഡയമണ്ട് ആഭരണം വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ബാക്കി പണം ബാങ്കിൽ സൂക്ഷിക്കും. ബുദ്ധിമുട്ടില്ലാത്ത ഭാവി സ്വപ്നം കാണുന്നുവെന്ന് അദ്ദേഹം പറയുന്നു.
ദുബായിൽ ജോലി ചെയ്യുന്ന മലയാളിയായ നിധീഷാണ് മറ്റൊരു വിജയി. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. മൂന്നു വർഷമായി സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ഇദ്ദേഹം ടിക്കറ്റ് സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ പേര് കണ്ടപ്പോൾ വളരെ സന്തോഷം ആയി. പണം സുഹൃത്തുക്കൾക്കൊപ്പം പങ്കിടും.
ഷഹാന ഷെമീർ ആണ് മറ്റൊരു വിജയി. ഷഹാന എട്ട് മാസം ഗർഭിണിയാണ്. ഭർത്താവിനൊപ്പം ഷാർജയിലാണ് ഷഹാന ജീവിക്കുന്നത്. ഭർത്താവ് ഷെമീർ മൂന്നു വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ ഇത്തവണ ഭാര്യയുടെ പേരിലാണ് ടിക്കറ്റ് എടുത്തത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുമെന്നാണ് ഷെമീർ പറയുന്നത്.
ദിവസേനെയുള്ള ഇലക്ട്രോണിക് ഡ്രോയിലൂടെ 24 കാരറ്റ് സ്വർണ്ണം വാങ്ങാൻ സാധിക്കും. പ്രൊമോഷൻ കാലയളവിൽ ടിക്കറ്റെടുക്കുന്നവരിൽ നിന്ന് ഒരാൾക്ക് 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അവസരം ഒരുക്കും. www.bigticket.ae വഴിയോ അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിൽ നിന്നോ ടിക്കറ്റെടുക്കാൻ സാധിക്കും.