Sports

ഏഷ്യാഡിന് പറക്കും മുമ്പെ; ‍ഡയമണ്ട് ലീ​ഗ് ഫൈനലിന് നീരജ് ചോപ്ര

Published

on

യൂജിൻ: ഒളിംപിക് ലോകചാമ്പ്യൻ നീരജ് ചോപ്ര വീണ്ടും ചരിത്രം കുറിക്കാൻ ഇറങ്ങുന്നു. ഞായർ പുലർച്ചെ ഇന്ത്യൻ സമയം 12.50നാണ് നീരജിന്റെ മത്സരം. ‍ഡയമണ്ട് ലീ​ഗ് ഫൈനലിനാണ് ഇന്ത്യൻ താരമിറങ്ങുന്നത്. ഡയമണ്ട് ലീ​ഗ് ചാമ്പ്യൻഷിപ്പ് നിലനിർത്തുകയാണ് നീരജിന്റെ ലക്ഷ്യം. കഴിഞ്ഞകൊല്ലം സൂറിച്ചിൽ നടന്ന ‍ഡയമണ്ട് ലീ​ഗ് ഫൈനലിൽ 88.44 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്.

ഏഷ്യൻ ​ഗെയിംസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഡ‍യമണ്ട് ലീ​ഗ് വിജയിച്ച് ആത്മവിശ്വാസം ഉയർത്തുകയാണ് നീരജിന്റെ ലക്ഷ്യം. സീസണിൽ മികച്ച ഫോമിലുള്ള നീരജിന് ഡയമണ്ട് ലീ​ഗ് ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. സീസണിൽ ലുസൈൽ ഡയമണ്ട് ലീ​ഗിലും ലോക അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിലും നീരജ് സ്വർണം നേടിയിരുന്നു. പിന്നാലെ നടന്ന സൂറിച്ച് ഡയമണ്ട് ലീ​ഗിൽ നീരജ് വെള്ളിയും സ്വന്തമാക്കി.

നീരജിന്റെ പ്രധാന എതിരാളി പാകിസ്താൻ താരം അർഷാദ് നദീം ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിക്കുന്നില്ല. ഏഷ്യൻ ​ഗെയിംസിൽ നീരജിന് കടുത്ത വെല്ലുവിളി ഉയർത്തുവാനാണ് നദീം ഡയമണ്ട് ലീ​ഗ് ഒഴിവാക്കിയത്. മലയാളി ലോങ്ജംപ് താരം മുരളി ശ്രീശങ്കർ, സ്റ്റീപ്പിൾചേസ് താരം അവിനാഷ് സാബ്‌ലെ എന്നിവരും ഡയമണ്ട് ലീ​ഗ് ഫൈനലിൽ മത്സരിക്കുന്നില്ല. ഏഷ്യൻ ​ഗെയിംസിന് മികച്ച തയ്യാറെടുപ്പ് നടത്തുകയാണ് ഇരുവരുടെയും ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version