Gulf

കരുതിയിരിക്കണം തട്ടിപ്പ് സംഘം അരികിലുണ്ട്; യുഎഇയിലെ താമസക്കാർ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ ഇവയാണ്, വീഡിയോ പുറത്തുവിട്ട് അധികൃതർ

Published

on

യുഎഇ: പ്രമുഖ കമ്പനികളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും പേരിൽ വ്യാജ വെബ്സൈറ്റ് ലിങ്കുകളുമായി സന്ദേശം ഫോണിൽ എത്തുന്ന തരത്തിലാണ് പുതിയ തട്ടിപ്പ് രീതി എത്തിയിരിക്കുന്നത്. ഇതിൽ ഒരുപാട് ചതി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തി. പ്രമുഖ റസ്റ്റാറന്‍റുകളുടെയും ഷോപ്പുകളുടെയും പേരിൽ വ്യാജ വെബ്സൈറ്റുകളിൽ നിന്നും വലിയ ഓഫറുകളാണ് എത്തുന്നത്. ചെറിയ തുക മാത്രം നൽകിയാൽ മതി ബാക്കിയെല്ലാം ഓഫറിൽ ഉൾപ്പെടും എന്ന തരത്തിലാണ് സന്ദേശം എത്തുന്നത്.

ക്രെഡിറ്റ് കാർഡിലൂടെ മാത്രമേ ഈ പർച്ചേസ് സാധിക്കുകയുള്ളു എന്ന് സന്ദശത്തിൽ കാണാം . എന്നാൽ ഇത് ശുദ്ധ തട്ടിപ്പാണെന്നും പണമടക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങളാണ് ഇതിലൂടെ സംഘം തട്ടിയെടുക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽക്കുന്നു. ഷിപ്പിങ് ചാർജും ഇൻഷുറൻസ് തുകയും മാത്രം നൽകിയാൽ മതി നിങ്ങൾക്ക് ലഭിക്കുന്നത് വലിയ സമ്മാനങ്ങൾ എന്നതരത്തിലാണ് സന്ദേശങ്ങൾ എത്തതുന്നത്. സോഷ്യൽ മീഡിയ വഴിയും സ്മാർട്ട് ഫോൺ ആപ്പുകളിലൂടെയും വരുന്ന ഇത്തരത്തിലുള്ള വ്യാജ ഇലക്ട്രോണിക് പരസ്യങ്ങളുമായി സഹകരിക്കരുതെന്നും കരുതിയിരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.

എന്നാൽ തട്ടിപ്പ് സംഘത്തിൽ നിന്നും കരുതയിരിക്കുന്നതോടൊപ്പം ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. തങ്ങളുടെ ഇൻസ്റ്റഗ്രാം അകൗണ്ടിലൂടെയാണ് അവർ ഇതുമായി ബന്ധപ്പെട്ട വീഡിയോ പുറത്തുവിട്ടത്.
1. അവലോകനങ്ങൾ വ്യക്തമായി വായിക്കുക
2. സെെറ്റിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുക
3. വെബ്സെെറ്റിനെ കുറിച്ച മുഴുവൻ കാര്യങ്ങളും വായിച്ച് നോക്കുക

തട്ടിപ്പ് സംഘം അവരുടെ അകൗണ്ടിലേക്ക് പണം അയക്കാൻ ആദ്യം ആവശ്യപ്പെടും. നമ്മുടെ എന്തെങ്കിലും വിവരങ്ങൾക്ക് അവർക്ക് കെെമാറിയാൽ പിന്നീട് അകൗണ്ട് കാലിയാക്കും. തൊഴിൽവാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന സംഘവും വിലസുന്നുണ്ട്. ഇവർക്കെതിരേയും മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. യഥാർഥ സ്ഥാപനങ്ങളുടെ പേര് പോലെയിരിക്കുന്ന തരത്തിൽ വെബ്സൈറ്റുകളിലൂടെ തൊഴിൽ വാഗ്ദാനം ചെയ്യുകയും ഇതിനോട് പ്രതികരിക്കുന്ന തരത്തിൽ പ്രൊസസിങ് ഫീസ് ആയി പണം വാങ്ങുകയും ചെയ്യുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നത്.

ഓൺലൈൻ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എടിഎം കാർഡുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ആരുമായും കൈമാറരുത്. ബാങ്കിങ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാൻ എന്ന പേരിൽ ആരെങ്കിലും വിളിച്ചാൽ 8002626 എന്ന അമൻ സർവിസിൽ വിളിക്കുകയോ 2828 എന്ന് എസ്‌എംഎസ്‌ അയക്കുകയോ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version