Bahrain

ബ​ഹ്​​​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ ഫോ​റ​ത്തി​ന് സമാപനം

Published

on

ബഹ്റെെൻ : ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്‍റ് ഫോറം സമാപിച്ചു. 10ാം മത് ഫോറം ആണ് സമാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ഷെയ്ഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഫോറം സമാപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി എന്ന വിഷയത്തിലാണ് ഇത്തവണ ബഹ്റെെൻ ഫോറം സംഘടിപ്പിച്ചത്.

500ൽ അധികം പേരാണ് ഫോറത്തിന്റെ ആദ്യ ദിവസത്തിൽ പങ്കെടുത്തത്. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലെ പ്രശസ്തരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. സോഷ്യൽ മീഡിയാ നെറ്റ് വർക്ക്, ഡിജിറ്റൽ ഭാവി, ഇവയിലെല്ലാം നിർമ്മിത ബുദ്ധിയുടെ ഭാവി എന്താണെന്ന് വ്യക്തമാക്കുന്ന കര്യങ്ങൾ ആണ് ഫോറത്തിൽ ചർച്ച ചെയ്തത്. ഈ രംഗത്തുള്ള വിദഗ്തർ ഫോറത്തിൽ സംസാരിക്കാൻ വേണ്ടിയെത്തിയിരുന്നു.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരിയും സംരംഭകയുമായ നീനഷി ഇപ്പോഴുള്ള കാലത്തെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലെ മാറ്റങ്ങളെ കുറിച്ചും കൃതമായി പറഞ്ഞു. ഇപ്പോഴുള്ള മാറ്റം ലോകം മുന്നോട്ടു സഞ്ചരിച്ചതിന്റെ തെളിവാണ്. വിവരസാങ്കേതിക യുഗത്തിൽനിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലേക്ക് ലോകം മാറികൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു. നമുക്കു ചുറ്റുമുള്ള ലോകത്തെ മാറ്റി മറിക്കുന്നു. വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്നതിൽ നിർമിതബുദ്ധി വലിയ പങ്ക് വഹിക്കുന്നു. ആരോഗ്യ സംരക്ഷണം മുതൽ വിദ്യാഭ്യാസം വരെയുള്ള വിവിധ മേഖലകളിൽ ഇന്ന് നിർമിതബുദ്ധി പ്രവർത്തിക്കുന്നുണ്ട്. പല തരത്തിലും ഇത് വളര സഹായകരമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഫോറത്തിൽ 12ാമത് ഇ-ഗവൺമെന്‍റ് എക്സലന്‍സ് അവാർഡുകൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ട്രേഡ് ആൻഡ് എക്സിബിഷൻ കമ്പനിയുടെ കീഴിൽ ഇത്തരമൊരു എക്സിബിഷൻ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നുള്ള നിരവധി കമ്പനികളും മന്ത്രിമാരും പങ്കെടുത്തു. സാമൂഹിക സംഘടനകളും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വ്യക്തികളും സംസാരിക്കാൻ വേണ്ടിയെത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ്, ഐടി മേഖലകളിലെ നിരവധി വിദഗ്ധർ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടിവ് മുഹമ്മദ് അലി അൽ ഖാഇദ് ഫോറത്തിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയവരെ എല്ലാവരേയും ആദരിച്ചു.

ഇന്ന് നിലവിലുള്ള പല ജോലികളിലും തൊഴിലാളികൾ ഇല്ലാതെയാകും. 30 മുതൽ 50 ശതമാനം വരെ തൊഴിലുകൾ ഇനി നിർമ്മിത ബുദ്ധിഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. ബഹ്‌റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറത്തിലെ മുഖ്യ പ്രഭാഷകർ അവരുടെ അവരുടെ അഭിപ്രായങ്ങൾ വിഷയത്തിൽ സംസാരിച്ചു. നിർമിതബുദ്ധിയുടെ കടന്നുവരവോടെ നമ്മൾ ഒരുപാട് മാറേണ്ടി വരും എന്നാണ് ഇവരുടെ അഭിപ്രായം. നമുക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ ചെയ്യാൻ ഇനി എഐയുടെ സഹായം ആവശ്യപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version