റിയാദ്: നല്ല ചികിത്സ തേടി ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് കൂടുതൽ ലളിതമായി വിസ ലഭിക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. ആയുഷ് (എ വൈ) വിസയുടെ പുതിയ കാറ്റഗറി റിയാദ് ഇന്ത്യൻ എംബസി അവതരിപ്പിച്ചു. വിദേശ പൗരന്മാർക്ക് ചികിത്സക്കായി ഇന്ത്യയിലേക്ക് പോകുന്നതിന് വേണ്ടി ആയുഷ് വിസ സംവിധാനം ഉപയേഗിക്കാം.
ആയുഷ് വിസയുടെ പുതിയ വിഭാഗം ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ചികിത്സയ്ക്കായി നൽകിവരുന്ന പുതിയ തീരുമാന പ്രകാരം എ വൈ-1 വിസ മെഡിക്കൽ രോഗികൾക്കും എ വൈ-2 മെഡിക്കൽ അറ്റൻഡന്റുമാർക്കും നൽകും.
വിസക്കുള്ള അപേക്ഷ ഓൺലൈനായി പൂരിപ്പിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും, https://indianvisaonline.gov.in എന്ന ലിങ്ക് വഴിയും കൂടുതൽ വിവരങ്ങൾക്കായി https://eoiriyadh.gov.in/page/visa-services/ ൽ ലോഗിൻ ചെയ്യാവുന്നതുമാണ്. മികച്ച ചികിത്സ തേടി ഇന്ത്യയിലേക്ക് പോകുന്ന ജിസിസി രാജ്യങ്ങളിലെ പൗരൻമാർക്ക് ഏറെ ഗുണകരമാകുന്ന ഒരു വിസയിയിരിക്കും ആയുഷ് വിസ.
പുതിയ സംരംഭം ഇന്ത്യയിലെ മെഡിക്കൽ ടൂറിസം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഇന്ത്യൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ആഗോള പ്രതിഭാസമാക്കാനുള്ള തങ്ങളുടെ ശ്രമത്തെ ശക്തിപ്പെടുത്തുമെന്നും കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.
2022-ൽലാണ് ആയുഷ് വിസ പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കുന്നത്. ആയുഷ് മന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും സഹകരിച്ച് ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച മെഡിക്കൽ ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്നായി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു വൺ-സ്റ്റോപ്പ് ഹീൽ ഇൻ ഇന്ത്യ പോർട്ടൽ വികസിപ്പിച്ചെടുത്തത്.
ആരോഗ്യ സംരംക്ഷണം, യോഗ, തുടങ്ങിയ ചികിത്സ തേടുന്ന വിദേശ പൗരന്മാർക്ക് സഹായമാകുന്ന ഒന്നാണ് കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ആയുഷ് വിസ. കേരളത്തിലെ ആയുർവേദ ചികിത്സാ രീതികൾക്ക് ആഗോളത്തലത്തിൽ കുറച്ചുക്കൂടി മാർക്കറ്റ് വർധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതർ. മെഡിക്കൽ ടൂറിസം കൂടുതലായി വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും എന്നാണ് വിലിയിരുത്തതപ്പെടുന്നത്.