ബാഗും ലാപ്ടോപ്പും ടാബും ഉള്‍പ്പടെയുളള സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് ഷോപ്പിംഗ് മാളുകളില്‍ കാണാനാകുന്നത്. ആകര്‍ഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചാണ് വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. 25,000 ദിര്‍ഹം വരെ സ്കൂള്‍ ഫീസ്, ദിവസേനയുളള നറുക്കെടുപ്പിലൂടെ ലാപ്ടോപ്പ്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് 400 ദിര്‍ഹം വിലക്കിഴവ് എന്നിങ്ങനെ നീളുകയാണ് ഓഫറുകള്‍. ചിലയിടങ്ങളിൽ സ്കൂള്‍ ബാഗുകള്‍, ഷൂസ്, ടിഫിന്‍ ബോക്സ് എന്നിവക്ക് 75 ശതമാനം വരെ വിലക്കിഴിവുമുണ്ട്.