കുവെെറ്റ് സിറ്റി: മരുഭൂമിയിലേക്ക് പോകുന്ന ആളുകൾക്കും, ക്യാമ്പ് ഉടമകൾക്കും നിർദേശം നൽകി അധികൃതർ. അജ്ഞാത വസ്തുക്കളിൽ തൊടരുത് എന്ന നിർദേശം ആണ് നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയാ ഇതുമായി ബന്ധപ്പെട്ട തീരുമാനം പുറത്തുവിട്ടത്.
പൊതു സുരക്ഷയുടെ ഭാഗമായാണ് ഇത്തരത്തിലൊരു നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു സുരക്ഷക്കാണ് മുൻഗണന നൽക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ അടിയന്തര ഫോൺ നമ്പറിൽ അറിയിക്കണം. 112 എന്ന നമ്പറിൽ ആണ് അറിയിക്കേണ്ടത്.