Gulf

യുഎഇയിൽ ഇരുപതോളം സെൻ്ററുകളിൽ; ഒമാനിലും ഖത്തറിലും, ബഹ്റൈനിലും പ്രദർശനം; പ്രേക്ഷക പിന്തുണ നേടി അയ്യർ ഇൻ അറേബ്യ

Published

on

വെൽത്ത് ഐ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിച്ച് എം.എ നിഷാദ് സംവിധാനം ചെയ്ത കോമഡി ഫാമിലി എൻ്റർടെയ്നർ ചിത്രം അയ്യർ ഇൻ അറേബ്യ ജിസിസിയിൽ പ്രദർശനം ആരംഭിച്ചു. ഫെബ്രുവരി രണ്ടിന് ഇന്ത്യയിൽ റിലീസായ ചെയ്ത ചിത്രം കുടുംബപ്രേക്ഷകരുടെ പ്രശംസ നേടിയെടുത്തിരുന്നു.

നാട്ടിൽ റിലീസായി ദിവസങ്ങൾക്കുള്ളിലാണ് ദുബായ് പ്രധാന പശ്ചാത്തലമായി വരുന്ന ഈ ഹാസ്യ ചിത്രം അറബ് നാടുകളിൽ പ്രദർശനം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. യുഎഇയിലെ ഇരുപതോളം സെൻ്ററുകളിൽ റിലീസായ ചിത്രം ഒമാനിലും ഖത്തറിലും ബഹ്റൈനിലും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ദുബായ് വോക്സ് സിനിമാസ് സെൻ്ററുകളിലും സ്റ്റാർ സിനിമാസിലും ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്.

മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ഉർവശി,ദുർഗാ കൃഷ്ണ, ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, ഡയാന ഹമീദ്, സോഹൻ സിനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധീഖ്, ജയകുമാർ, ഉമാനായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സിദ്ധാർഥ് രാമസ്വാമിയും വിവേക് മേനോനും ചേർന്നാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം പകരുന്നത്. എഡിറ്റർ – ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, കലാസംവിധാനം – പ്രദീപ് എംവി, മേക്കപ്പ് – സജീർ കിച്ചു, കോസ്റ്റ്യൂംസ് അരുണ് മനോഹർ, അസോസിയേറ്റ് ഡയറക്ടർ – പ്രകാശ് കെ മധു, പിആർഒ എസ്.ദിനേശ്.
1997-ൽ ഒരാൾ മാത്രം എന്ന ചിത്രത്തിലൂടെ നിർമ്മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാജീവിതത്തിൻ്റെ 25-ാം വർഷത്തിൽ സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും അയ്യർ ഇൻ അറേബ്യക്കുണ്ട്. ഒരു മുഴുനീള കോമഡി എൻ്റർടെയ്നർ എന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. നേരത്തെ ‘അയ്യർ കണ്ട ദുബായ്’ എന്ന് പേരിട്ട ചിത്രം പിന്നീട് ‘അയ്യർ ഇൻ അറേബ്യ’ എന്നാക്കി മാറ്റുകയായിരുന്നു. ഡിസംബ‍ർ 18-ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ വച്ചായിരുന്നു ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version