ഫൈനലിന് മുമ്പായി താൻ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. മണിപ്പൂർ കലാപത്തെ കുറിച്ച് ഓർക്കാതെ മത്സരത്തിൽ ശ്രദ്ധിക്കാൻ മാതാപിതാക്കൾ തന്നോട് പറഞ്ഞു. മണിപ്പൂരിൽ ഇനി എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. എപ്പോഴാണ് മണിപ്പൂരിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുകയെന്ന് അറിയില്ല. അതിനായുള്ള ശ്രമം തുടരുകയാണെന്നും റോബിഷിന ദേവി വ്യക്തമാക്കി.
ഈ വർഷം ആദ്യമാണ് മണിപ്പൂരിൽ ആഭ്യന്തര കലാപം ആരംഭിച്ചത്. മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിലെ ക്വാഷിപായി എന്ന ഗ്രാമമാണ് റോബിഷിന ദേവിയുടെ സ്വദേശം. റോബിഷിന മെയ്തെയ് വിഭാഗക്കാരിയാണ്.