Gulf

ടൂറിസ്റ്റ് വിസയിൽ സൗദിയിലെത്തി; പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി

Published

on

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെത്തിയ പാലക്കാട് സ്വദേശി നിര്യാതനായി. ടൂറിസ്റ്റ് വിസയിൽ എത്തിയ പാലക്കാട് സ്വദേശി മണ്ണാറക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മലസ് അൽ ഉബൈദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

30 വർഷം സൗദിയിൽ ജോലി ചെയ്തിരുന്ന രാമസ്വാമി പ്രവാസ ജീവതം അവസാനിച്ച് നാട്ടിലേക്ക് മടങ്ങുകയും പിന്നീട് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വിസയിൽ റിയാദിൽ എത്തുകയുമായിരുന്നു. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടികൾ പൂർത്തീകരിക്കുന്നതിന് സഹപ്രവർത്തകനായ ഇഖ്‌ബാൽ മണ്ണാർക്കാടും റിയാദ് കെഎംസിസി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ രം​ഗത്തുണ്ട്. പിതാവ്: മുരുഗൻ. മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ. മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version