ജിദ്ദ: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി ജിദ്ദയിലെത്തിയ മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവൻകുഴിയിൽ കുഞ്ഞായിഷ ആണ് മരിച്ചത്. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ ഇവർ മരിച്ചത്. ജിദ്ദയിലെ ജാമിഅ ആശുപത്രിയിൽ ആണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അവിടെ വെച്ച് തന്നെയാണ് ഇവർ മരിക്കുന്നതും.
മക്കയിൽ ഉംറ നിർവഹിച്ച ശേഷം ഇവർ മദീനയിലേക്ക് പോയി. അവിടെയും സന്ദർശനം നടത്തിയ ശേഷം നാട്ടിലേക്ക് തിരിച്ചു പോകാൻ വേണ്ടി ഇവർ ജിദ്ദയിലെത്തിയത്. മാതൃസഹോദരിയും മറ്റു കുടുംബാംഗങ്ങളും ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ ഉണ്ണീൻ, മാതാവ്: പാറമ്മൽ ഇത്തീരുമ്മ, സഹോദരൻ: പി.കെ. മുഹമ്മദ് ഹനീഫ