ദോഹ: വേനൽ അവധി കഴിഞ്ഞ് പ്രവാസികൾ ഉൾപ്പടെയുള്ളവർ ദോഹയിലേക്ക് വരുകയാണ്. ദോഹയിലേക്ക് വരുന്നവർ അറൈവൽ ടെർമിനലിലെ ഇ-ഗേറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി വേഗത്തിൽ യാത്ര പോകാം. നേരത്തെ വീട്ടിലെത്താം , കൂടാതെ തിരക്കും ഒഴിവാക്കാം. അവധി കഴിഞ്ഞ് യാത്രക്കാർ തിരികെ ദോഹയിലേക്ക് എത്തിതുടങ്ങി. ഇതോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തീരുമാനിച്ചത്. ഹമദ് വിമാനത്താവളം അധികൃതർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
യാത്രക്കാരിൽ ഇ-ഗേറ്റുകൾ ഉപയോഗിക്കാൻ യോഗ്യതയുള്ളവർക്ക് 18 വയസിന് മുകളിൽ ഉള്ളവർ ആയിരിക്കും. മിഗ്രേഷനിലെ നീണ്ട ക്യൂവിൽ നിൽക്കാതെ ഇമിഗ്രേഷൻ ഹാളിനോട് ചേർന്നുള്ള ഇ-ഗേറ്റ് പ്രയോജനപ്പെടുത്താം. വലിയ വലുപ്പമുള്ള അല്ലെങ്കിൽ ക്രമരഹിതമായ ആകൃതിയിലുള്ള ചെക്ക്-ഇൻ ലഗേജുകൾ കൊണ്ടുവരുന്നവർക്ക് ബാഗേജ് റിക്ലെയിം ബെൽറ്റുകളിലായിരിക്കും എത്തുക. ഇവിടെ നിന്നും യാത്രക്കാർ വീട്ടിൽ എത്താൻ ബസുകളും ടാക്സികളും ലഭിക്കും. അറൈവൽ ഹാളിന്റെ വശങ്ങളിലായാണ് ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നത്. ബസ്, ടാക്‌സി പവിലിയനുകൾ എല്ലാം ഉണ്ടായിരിക്കും. യാത്ര സുരക്ഷിതമാക്കാൻ വേണ്ടി അംഗീകൃത ഗതാഗത സൗകര്യങ്ങൾ മാത്രം ഉപയോഗിക്കണം.
അറൈവൽ ടെർമിനലിൽ നിന്ന് ഇത്തിരി നടന്നാലും മെട്രോ സ്‌റ്റേഷനിലേക്ക് എത്താം ഓരോ 3 മിനിറ്റിലും നഗരത്തിലേക്ക് മെട്രോ സർവീസ് നടത്തുണ്ട്. ഹ്രസ്വകാല യാത്രക്കാരെ സ്വീകരിക്കാൻ വേണ്ടി സർവീസ് നടത്തുന്നുണ്ട്. കാർ പാർക്കിങ് ഉപയോഗിക്കാം. കാർ റന്റൽ, ലിമോസിൻ സേവനങ്ങൾ അറൈവൽ ഹാളിനോട് ചേർന്ന് ഉണ്ട്. വോലറ്റ് സർവീസ് ഉപയോഗിക്കുന്ന യാത്രക്കാരാണെങ്കിൽ ഡിപ്പാർച്ചർ കവാടത്തിന് പിന്നിൽ വാഹനങ്ങൽ ഉണ്ടായിരിക്കും. യാത്രക്കാർക്ക് സേവനങ്ങൾ നൽകാൻ 24 മണിക്കൂറും ജീവനക്കാർ ഉണ്ടായിരിക്കും.