ദോഹ: നീന്തൽ, അക്വാറ്റിക് ചാമ്പ്യൻഷിപ്പിന് ഫെബ്രുവരിയാണ് ദോഹ വേദിയാകുന്നത്. ഈ സമയത്താണ് ദോഹയിലേക്ക് പ്രത്യേക യാത്രാ പാക്കേജുകൾ ദോഹ 2024 പ്രഖ്യാപിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ് തുടങ്ങാൻ 100 ദിനം മാത്രമാണ് ഇനിയുള്ളത്. ഇപ്പോൾ തന്നെ ഒരുങ്ങൾ തുടങ്ങി. ആകർഷകമായ പാക്കേജുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസ്‌കവർ ഖത്തറുമായി സഹകരിച്ചാണ് പക്കേജുകൾ ദോഹ 2024 അവതരിപ്പിച്ചിരിക്കുന്നത്. ദോഹയിലെ ത്രീ, ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഈ പാകേജിൽ ഉൾപെടുന്നുണ്ട്. കൂടാതെ എയർപോർട്ട് ട്രാൻസ്ഫർ പാക്കേജുകളും ലഭ്യമാണ്. ഇത് ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിൽ ലഭ്യമാകും ലോക അക്വാറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പുകൾക്കുമായി ദോഹയിലേക്ക് എത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ആരാധകർക്ക് മികച്ച സൗകര്യങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ദോഹ 2024 മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ, ഉദ്ഘാടന-സമാപന ചടങ്ങുകൾ എന്നിവയുടെ മേധാവിയായ ഷെെഖ അസ്മ ബിൻത് ഥാനി ആൽഥാനി പറഞ്ഞു.
അക്വാറ്റിക് ചാമ്പ്യൻഷിപ്പ് 2024 ഫെബ്രുവരി രണ്ടുമുതൽ 18യും ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്നുവരെ മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിനുമാണ് ദോഹ വേദിയാകുന്നത്. നിരവധി അക്വാറ്റിക് ചാമ്പ്യൻഷിപ്പുകൾ ഖത്തർ വിജയകരമായി സംഘിടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പരിപാടികൾ വളരെ മികവോടെ പൂർത്തിയാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് ഖത്തർ
2014ലെ വേൾഡ് അക്വാറ്റിക്‌സ് നീന്തൽ ചാമ്പ്യൻഷിപ്പ് ദോഹയിൽ ആണ് സംഘടിപ്പിച്ചത്. 2021നും 2021നും ഇടയിൽ നടന്ന വേൾഡ് അക്വാറ്റിക് നീന്തൽ ലോകകപ്പ് പരമ്പരയും ഇതിൽ ഉൾപ്പെടും. ദോഹ 2024ന്റെ ടിക്കറ്റുകൾ ഈ വർഷം ഒക്ടോബർ 25 മുതൽ വിൽപ്പക്കായി എത്തിച്ചിരുന്നു.
ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ക്യൂ-ടിക്കറ്റ് പ്ലാറ്റ്‌ഫോമിലൂടെയുമാണ് ടിക്കറ്റുകൾ നൽകിയത്. പാക്കേജുകൾക്കായി https://www.discoverqatar.qa/world-aquatics-championships-doha-2024 എന്ന വെബ്‌സൈറ്റും ടിക്കറ്റുകൾക്കായി ക്യൂ-ടിക്കറ്റ്‌സ് വെബ്‌സൈറ്റും സന്ദർശിക്കുക.