Entertainment

ഇനി ഒരു മമ്മൂട്ടി പടം; ഭാവി ചിത്രത്തെ കുറിച്ച് ജീത്തു ജോസഫ്

Published

on

തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി ജീത്തു-മോഹൻലാൽ ചിത്രം ‘നേര്’ മുന്നേറുകയാണ്. മോഹൻലാലിന്റെ തിരിച്ചുവരവ് ആഘോഷിക്കുന്നതിനൊപ്പം ജീത്തുവിലെ ഡയറക്ടർ ബ്രില്യൻസിനെയും അഭിനന്ദിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാറുമായുള്ള താന്റെ ഭാവി പദ്ധതിയെ കുറിച്ച് സംസാരിക്കുകയാണ് ജീത്തു ജോസഫ്. മലയാളം യൂട്യൂബ് ചാനലായ ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് കഥയൊരുക്കാൻ പദ്ധതിയുണ്ടെന്നും കഥയുടെ പ്രാരംഭ ഘട്ടത്തിലാണ് താനെന്നും ജീത്തു പറഞ്ഞു. മമ്മൂട്ടിയെ സമീപിക്കുന്നതിന് മുൻപ് കഥാഗതി രൂപപ്പെടുത്താനുണ്ടെന്നും ജീത്തു പറഞ്ഞു. എന്നാൽ ഏത് ഴോണറിലുള്ള ചിത്രമായിരിക്കുമെന്നതിനെ കുറിച്ച് സംവിധായകൻ വ്യക്തമാക്കിയിട്ടില്ല.

അഞ്ച് കോടിയാണ് നേരിന്റെ ആദ്യ ദിന ഇൻഹൗസ് കളക്ഷൻ. തിയേറ്റർ ഒക്കുപ്പെൻസിയും വർദ്ധിച്ചിട്ടുള്ളതായ റിപ്പോർട്ടുകളും എത്തുന്നുണ്ട്. മോഹൻലാലിനെ കൂടാതെ മികച്ച പ്രകടനം കാഴ്ച്ചവെച്ച അനശ്വര രാജനും അഭിനന്ദനങ്ങളേറെയാണ് പ്രേക്ഷകർ അറിയിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം ഏറെ വൈകാരിക മുഹൂർത്തങ്ങൾ സമ്മാനിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version