കമൽ ഹാസനും ശങ്കറും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഇന്ത്യൻ 2 ലും അതിന്റെ തുടർച്ചയായ ഇന്ത്യൻ 3 യിലും അനിരുദ്ധ് ഭാഗമാണ്. ഇന്ത്യൻ 2 ന്റെ ഫസ്റ്റ് ഗ്ലിംസ് റിലീസായായതിന് പിന്നാലെ അനിരുദ്ധിന്റെ സംഗീതത്തിന് ചില വിമർശനങ്ങൾ നേരിട്ടെങ്കിലും വിക്രമിൽ കമലിനായി റൂക്കിയ ആ മാജിക്ക് അനി ആവർത്തിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അജിത് നായകനാകുന്ന വിടമുയർച്ചി, ശിവകാർത്തികേയന്റെ എസ്കെ 23, പ്രതീപ് രംഗനാഥന്റെ എൽഐസി, അൻപറിവ് സംവിധായകരാകുന്ന ചിത്രം എന്നിങ്ങനെ പോകുന്നു അനിരുദ്ധിന്റെ തമിഴ് പ്രൊജക്ട്സ്.
തമിഴിന് പുറമെ തെലുങ്കിലും നിരവധി സിനിമകൾ അനിയുടേതായി ഒരുങ്ങുന്നുണ്ട്. ജൂനിയർ എൻടിആർ നായകനാകുന്ന ദേവര, അല്ലു അർജുൻ-ത്രിവിക്രം കൂട്ടുകെട്ടിന്റെ ചിത്രം, വിജയ ദേവരകൊണ്ടയുടെ വിഡി 12 എന്നിവയാണ് അനിരുദ്ധ് മ്യൂസിക്കിൽ എത്തുന്ന തെലുങ്ക് സിനിമകൾ.