സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച നടി കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡ് സിനിമാ ലോകത്തും എത്തി. എന്നാല്‍ തെലുങ്കിലെ ഒരു സൂപ്പര്‍ താരം മാത്രം നയന്‍താരയെ വര്‍ഷങ്ങളായി ഒതുക്കി മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഒരിക്കലും നയന്താരയ്ക്കൊപ്പം അഭിനയിക്കില്ല എന്നാണ് ആ നടന്റെ നിലപാട്
മറ്റാരുമല്ല, സ്റ്റൈലിഷ് ആക്ടര്‍ എന്നറിയപ്പെടുന്ന അല്ലു അര്ജ്ജുന് ആണ് നയന്‍താരയെ മാറ്റി നിര്‍ത്തിയിരിക്കുന്ന ആ നടന്. കഴിഞ്ഞ ഏഴ് വര്‍ഷമായി നയന്താരയോട് കടുത്ത അമര്‍ഷത്തിലാണ് അല്ലു അര്ജ്ജുന് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്ത് കാരണം വന്നാലും നയന്താരയ്ക്കൊപ്പം മാത്രം താന്‍ അഭിനയിക്കില്ല എന്ന ഉറച്ച തീരുമാനമാണ് അല്ലു അര്‍ജ്ജുന്റേത്.
ഉറച്ച തീരുമാനം
ഇടയ്ക്ക് ഒരു സിനിമയില്‍ അല്ലു അര്‍ജ്ജുന്റെ നായികയായി നയന്‍താരയെ പരിഗണിച്ചിരുന്നുവത്രെ. എന്നാല്‍ നയന്‍താരയാണ് നായിക എങ്കില്‍ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുകയില്ല എന്ന് അല്ലു അര്ജ്ജുന് വ്യക്തമാക്കി പറഞ്ഞു. അതോടെ നായികയെ മാറ്റുകയായിരുന്നു. മറ്റൊരു തമിഴ് നടിയാണ് ആ ചിത്രത്തില്‍ അല്ലുവിന് നായികയായി വന്നത്.
എന്താണ് പ്രശ്നം
എന്താണ് അല്ലു അര്ജ്ജുന് നയന്താരയോട് ഇത്രയും വലിയ ശത്രുത എന്ന് അന്വേഷിച്ച് പോയപ്പോഴാണ് ഏഴ് വര്‍ഷം മുന്‍പ് നടന്ന ഒരു സംഭവം തലപൊക്കുന്നത്. ഒരു അവാര്‍ഡ് നിശയില്‍ വച്ച് നയന്‍താര അല്ലു അര്‍ജ്ജുനെ അപമാനിക്കും വിധം പെരുമാറിയതാണ് വിഷയം
വിക്കി തന്നാല്‍ മതി എന്ന്
മികച്ച നടിയ്ക്കുള്ള അവാര്‍ഡ് ആ വര്‍ഷം നയന്താരയ്ക്കായിരുന്നു. കൊടുക്കാനായി അല്ലു അര്ജ്ജുന് വേദിയില്‍ നില്ക്കുന്നു. എന്നാല്‍ ഈ പുരസ്കാരം താന്‍ സംവിധായകന് വിഘ്നേശ് ശിവനില്‍ നിന്ന് വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് നയന്‍ വിക്കിയെ സ്റ്റേജിലേക്ക് വിളിച്ചു. അവാര്‍ഡ് നല്കാന് പോയ അല്ലു അര്ജ്ജുന് പിന്നോട്ട് പോകുകയും ചെയ്തു.
അപമാനിതനായ അല്ലു
അന്ന് നയനും വിക്കിയും പ്രണയിച്ചു തുടങ്ങുന്ന സമയമായിരുന്നു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വീകരിച്ച നയന്‍ അത് സ്വീകരിച്ച് കാമുകന് വിക്കിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു. നോക്കുകുത്തിയെ പോലെ നില്‍ക്കേണ്ടി വന്ന അല്ലുവിന് അത്രയും ജനങ്ങളുടെ മുന്നില്‍ വലിയ ഒരു അപമാനം നേരിട്ടു. അതില്‍ പിന്നെയാണ് ഈ ശത്രുത ഉടലെടുത്തതത്രെ.