ഷാർജ: കെഎംസിസി കൊടുങ്ങല്ലൂർ മണ്ഡലം വനിതാ വിങ് യുഎഇ തലത്തില്‍ സംഘടിപ്പിക്കുന്ന ആൾ കേരള ഖുർആൻ പാരായണ മത്സരത്തിന്‍റെ ഗ്രാൻഡ് ഫിനാലെയുടെ ബ്രോഷർ പ്രകാശനം നടന്നു. വനിതാ വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീജ അബ്ദുൽ ഖാദർ, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സജ്‌ന ഉമ്മർ, മണ്ഡലം പ്രസിഡണ്ട് ഹാരിഷ നജീബ്, ജമീല അലവി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
പരിപാടിയുടെ ഒഡിഷൻ നടന്ന് കൊണ്ടിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി നാലിന് ഷാർജയിൽ വെച്ചാണ് നടക്കുന്നതെന്നും ഷാർജ കെഎംസിസി വനിത വിങ് സംസ്ഥാന പ്രസിഡണ്ട് ഫബീന റഷീദ്, തൃശൂർ ജില്ലാ പ്രസിഡണ്ട് സജ്‌ന ഉമ്മർ, കൊടുങ്ങല്ലൂർ മണ്ഡലം ഭാരവാഹികളായ പ്രസിഡണ്ട് ഹാരിഷ നജീബ്, ജനറൽ സെക്രട്ടറി ജസീല ഇസ്ഹാഖ്, ട്രഷറർ നെയ്മ ഹൈദർ, കോഡിനേറ്റർ മാരായ ഷെറീന നജു, ഹസീന സനീജ്, ഹസ്ന വഫിയ എന്നിവർ അറിയിച്ചു. ജില്ലാ വനിതാ വിംഗ് ട്രഷറർ ഷംന നിസാം, വൈസ് പ്രസിഡന്റ് മാരായ ഹസ്ന വഫിയ, ബൽകീസ് മുഹമ്മദ്, നിഷ ശിഹാബ്, സെക്രട്ടറിമാരായ ഷെറീന നജു, സബീന ഹനീജ്, മണ്ഡലം ജനറൽ സെക്രട്ടറി ജസീല ഇസ്ഹാഖ്, പ്രോഗ്രാം കോഡിനേറ്റർ ഹസീന സനീജ്, സബിത ഷംസുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.