അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ദിനത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിരവധി സെലിബ്രിറ്റികളാണ് വന്നെത്തിയത്. അമിതാഭ് ബച്ചൻ, രജനീകാന്ത്, ധനുഷ്, ആലിയ ഭട്ട്, രൺവീർ കപൂർ, കത്രീന കൈഫ്, വിക്കി കൗശൽ തുടങ്ങി വലിയ താരനിര തന്നെ ചടങ്ങിൽ എത്തിയിരുന്നു. എന്നാൽ മറ്റു നടികളിൽ നിന്ന് വളരെ സിംമ്പിൾ ആയി നീല സാരിയിൽ വന്നിറങ്ങിയ ആലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ രാമപ്രതിഷ്ഠ ചടങ്ങിൽ രാമായണ കഥയുടെ ചിത്രങ്ങൾ വരച്ച സാരി ധരിച്ചാണ് ആലിയ എത്തിയത്.
രാമായണത്തിലെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കി വരച്ച ആലിയയുടെ ടർക്കോയ്സ് നീല സാരി നഗരത്തിലെ പ്രധാന സംസാര വിഷയമായിരിക്കുകയാണ്. ശിവ ധനുസ് മുതൽ വനവാസവും പട്ടാഭിഷേകവും അടങ്ങുന്ന ഭാഗമാണ് സാരിയുടെ മുന്താണിയിൽ വരച്ചിരിക്കുന്നത്. ആലിയ സാരിയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് സ്റ്റൈലിസ്റ് ആയ അമി പട്ടേൽ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത് ‘ലളിതവും എന്നാൽ ചരിത്രവും’ ആണെന്നാണ്. 100 മണിക്കൂർ പ്രയത്നിച്ചാണ് സാരി പൂർത്തിയാക്കിയത്.
സാരിയിൽ ചിത്രങ്ങൾ വരയ്ക്കുന്നതിന്റെയും ആലിയയും രൺവീറും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളുമാണ് അമി പട്ടേൽ പങ്കുവെച്ചിരിക്കുന്നത്. വെളുത്ത കുർത്തയും ജോഡിയായി ധോത്തിയും ബീജ് ഷാളും ധരിച്ചാണ് രൺവീർ ചടങ്ങിൽ പങ്കെടുത്തത്. സാരിക്കും മിനിമലിസ്റ് മേക്കപ്പിനുമൊപ്പം സിമ്പിൾ ഹെയർ സ്റ്റൈൽ തിരഞ്ഞെടുത്തതിനാൽ ആലിയയുടെ ഈ ലുക്ക് ആരാധകർക്ക് ഇഷ്ടപെട്ടു.
രൺവീർ സിംഗ് നായകനായ ‘റോക്കി ഔർ റാണി കീ പ്രേം കഹാനി’ ആണ് ആലിയയുടെ ഒടുവിൽ റിലീസ് ആയ ചിത്രം. കരൺ ജോഹർ ആണ് ചിത്രത്തിന്റെ സംവിധാനം. വാസൻ ബാല സംവിധാനം ചെയ്യുന്ന കരൺ ജോഹർ ചിത്രം ജിഗ്രയിലാണ് ആലിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.